Flash News

ട്രാക് മുറിച്ചുകടക്കവേ സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു

October 15, 2015 , സ്വന്തം ലേഖകന്‍

kozhikode train accident death couplesകോഴിക്കോട്: റെയില്‍വേ വൈദ്യുതിപാത പരിശോധിക്കുന്ന എന്‍ജിന്‍ തട്ടി എലത്തൂരില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികള്‍ മരിച്ചു. ചെട്ടികുളം മനയത്ത് (പൊന്നാരംകണ്ടി) സുധാകരന്റെ മകന്‍ സുജേഷ് (37), ഭാര്യ സുജ (31) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് അപകടം.

വീടിന് മുന്നിലൂടെ പോവുന്ന റെയില്‍വേ ട്രാക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മൂത്ത മകളെ സ്കൂളിലാക്കി ഇരുവരും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങിവരികയായിരുന്നു. റെയില്‍വേ വൈദ്യുതിപാത പരിശോധിക്കുന്ന എന്‍ജിന്‍ പെട്ടെന്നത്തെിയതാണ് അപകടത്തിനിടയാക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top