Flash News

ഡോ. എ. കെ. ബി. യുടെ കഥാപ്രസ്ഥാനത്തിന്റെ പുതിയ പാത: തൊടുപുഴ ശങ്കറിന്റെ ലാളിത്വത്തിന്റെ കവിതകള്‍: വിചാരവേദിയില്‍ ചര്‍ച്ച

October 16, 2015 , വാസുദേവ് പുളിക്കല്‍

20151011_192213വിചാരവേദി ഒക്‌ടോബര്‍ 11- ന് കേരള കള്‍ച്ചറല്‍ സെന്ററില്‍ (ബ്രാഡോക് അവന്യു, ബെല്‍റോസ്) ചേര്‍ന്ന സാഹിത്യ സദസ്സില്‍ എ. കെ. ബി. യുടെ പെണ്ണുങ്ങള്‍ എന്ന കഥാസമാഹാരത്തിലെ മൂന്ന് കഥകളും തൊടുപുഴ ശങ്കറിന്റെ ഏതാനം കവിതകളും ചര്‍ച്ച ചെയ്തു. ഡോ. എന്‍. പി. ഷീല ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകി എന്ന കവിത ചൊല്ലിക്കൊണ്ടാണ് ചര്‍ച്ച ആരംഭിച്ചത്. മലയാളികളെ ദുഃത്തിലാഴ്ത്തിയ ഐസ്ലിപ്പില്‍ നടന്ന കാറപകടത്തില്‍ കൊല്ലപ്പെട്ട പതിനെട്ടുകാരന്‍ അനില്‍ ബെന്നി ജോണിന്റെ അകാല നിര്യാണത്തില്‍ വിചാരവേദി അനുശോചനം രേപ്പെടുത്തുകയും സ്വതന്ത്രമായി സാഹിത്യ രചനകള്‍ നടത്തുന്ന സാഹിത്യകാരന്മാര്‍ക്കെതിരെയുള്ള മതതീവൃവാദികളുടെ അക്രമണത്തെ അപലപിച്ചൂകൊണ്ട് പ്രമേയം പാസ്സാക്കുകയും ചെയ്തു.

തൊടുപുഴ ശങ്കറിന്റെ കവിതകളാണ് ആദ്യം ചര്‍ച്ച ചെയ്യപ്പെട്ടത്. സരളമായ പദങ്ങളും ‘ജുവായ രചനാരീതി യും കൊണ്ട് ലളിതമായ ശങ്കറിന്റെ കവിതകളുടെ ലാളിത്വത്തിനിടയിലൂടെ ഇഴചേര്‍ന്നു കിടക്കുന്ന ഗൗരവമുള്ള ജീവിത ദര്‍ശനത്തിന്റെ സ്വര്‍ണ്ണനൂലുകള്‍ കവിതകള്‍ക്ക് അഭൗമമായ ഒരു സൗന്ദര്യം നല്കുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട് കവിതകളിലൂടെ മാനവപരിണാമം ഉദ്ഗാനം ചെയ്യുന്ന കവി, സമൂഹത്തിന്റെ ജീവിത ശൈലി ആദ്ധാത്മികതയുടെ കരുത്തില്‍ അടിയുറച്ചതായിരിക്കണമെന്ന് വിശ്വസിക്കുന്ന കവി എന്ന് വാസുദേവ് പുളിക്കല്‍ വിശേഷിപ്പിച്ചു. ചര്‍വ്വിതചര്‍വ്വണം പോലെ കവിതയെഴുതിയാലും ജനപ്രീതി ലഭിക്കുമെങ്കിലും കവിതാസരണിയെ ശക്തമാക്കുന്ന പുതിയ പാത വെട്ടിത്തുറക്കുന്ന കവിതകളോടാണ് തനിക്ക് താല്‍പര്യമെന്ന് പറഞ്ഞു കൊണ്ട് ഡോ. ജോയ് ടി. കുഞ്ഞാപ്പു ശങ്കര്‍ കവിതകളെ പരാമര്‍ശിച്ച് സംസാരിച്ചു. ‘ധാരണ’ എന്ന കവിതയില്‍ ചിന്തയെ ഉദ്ദീപിപ്പിച്ചും വിവേചന ശക്തി വര്‍ദ്ധിപ്പിച്ചും മുന്‍ധാരണകള്‍ക്ക് മാറ്റം വരുത്തുന്നത് കവി ചിത്രീകരിക്കുന്നു. ‘ശിവമാണനിത്യമാണെല്ലാമെന്നറിഞ്ഞീല’ എന്ന കവിവചനത്തെ പരാമര്‍ശിച്ചു കൊണ്ട് ശിവം ശക്തിയുടെ പ്രതീകമാണെന്നും അതിന് മാറ്റം വരുന്നില്ലെന്നും; പാപപുണ്യങ്ങള്‍ ആര്‍ജ്ജിക്കുന്നത് ഇന്ദ്രിയങ്ങള്‍ വഴിയാണ് എന്ന തത്വമാണ് ‘ഇന്ദ്രിയങ്ങളേ’ എന്ന കവിതയില്‍ അടങ്ങിയിരിക്കുന്നത് എന്നുംല്പഅദ്ദേഹം ചൂണ്ടിക്കാട്ടി.

കവിതാചര്‍ച്ചക്കു ശേഷം ഡോ. ഏ. കെ. ബി. പിള്ളയുടെ കഥകള്‍് ചര്‍ച്ച ചെയ്തു. ഡോ. എ. കെ. ബി. പിള്ളയുടെ ‘King Lear A study of Human order’ എന്ന കൃതി ചൂണ്ടിക്കാട്ടി ഈ കാലഘട്ടത്തിന്റെ അത്യാവശ്യമായ, മനുഷ്യത്വത്തിന്റെ പുനഃസൃഷ്ടിക്ക് സ്ര്തീത്വത്തിന്റെ ശാക്തീകരണവും അതോടൊപ്പം പുരുഷന്റെ ശാക്തീകരണവും കഥാപ്രസ്ഥാനത്തിന് പുതിയ പാതകള്‍ തുറക്കുന്ന ‘എ. കെ. ബി. യുടെ പെണ്ണുങ്ങള്‍’ എന്ന കഥകളില്‍ ഉല്‍ഘോഷിക്കുന്നതായും എ. കെ. ബി. യുടെ യജ്ഞം മനുഷ്യജീവിതത്തിന്റെ തീച്ചൂളയില്‍ നിന്നും മനുഷ്യത്വത്തിന്റെ ഉണര്‍വ് കണ്ടെത്തുകയാണെന്നും പ്രൊഫ. ഡാന പിള്ള പ്രസ്താവിച്ചു. ഡോ. എ. കെ. ബി. പിള്ള കഥകള്‍ അവതരിപ്പിച്ചു. രചനകളുടെ ഗുണദോഷവിചിന്തനമാണ് വിമര്‍ശനം. വിമര്‍ശനത്തിന് രണ്ടു പിരിവുകള്‍. എഴുത്തുകാരന് അനുകൂലമായി ചെയ്യുന്നത് മണ്ഡനം എഴുത്തുകാരനെ ആക്ഷേപിച്ചുകൊണ്ട് പ്രതികൂലമായി ചെയ്യുന്നത് ണ്ഡനം. എ. കെ. ബി. യുടെ കഥകള്‍ എങ്ങനെ വിലയിരുത്തപ്പെട്ടു എന്നു നോക്കാം.

imageഎന്തെഴുതണമെന്ന് തീരുമാനിക്കുന്നത് എഴുത്തുകാരനാണ്. സാംസി കൊടുമണ്‍ അമ്മയും മകളും എന്ന കഥയെ പരാമര്‍ശിച്ചുകൊണ്ട് ലൈഗിംകത ആദ്യകാലം മുതല്‍ നിലനില്‍ക്കുന്നതാണ്, ഏ. കെ. ബി. യുടെ കഥയില്‍ അതിനെ ജീവിതവുമായി കുടുതല്‍ ചേര്‍ത്ത് വച്ച് അമിതമായ ലൈഗീകാസക്തിമൂലമുണ്ടാകുന്ന ജീവിതത്തിന്റെ ഗതിവിഗതികളെ ചിത്രീകരിക്കുന്നു. എ. കെ. ബി. യുടെ കഥകള്‍ നേര്‍രേയില്‍ സഞ്ചരിക്കുന്നു. മനഃശാസ്‌ത്രജ്ഞനായ എ. കെ. ബി. പരസ്പര സ്‌നേഹവും പരിചരണവും സമൂഹത്തെ ബാധിച്ചിരിക്കുന്ന നിരാശക്കുള്ള ഒറ്റ മൂലിയായി കാട്ടിത്തരുന്നു. എ. കെ. ബി. വിഷയത്തെ സമീപിക്കുന്നത് ഒരു സാഹിത്യകാരന്‍ എന്നതില്‍ ഉപരിയായി ഒരു സാമൂഹ്യ ശാസ്‌ത്രജ്ഞന്‍ എന്ന നിലയിലാണ്. കഥകള്‍ സാഹിത്യ കൃതികളായി വിലയിരുത്തിയാല്‍ അവയില്‍ ചില പോരായ്മകള്‍ ഉണ്ടെന്ന് എന്നിലെ വായനക്കാരന്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല എന്ന് സാംസി കൊടുമണ്‍ പറഞ്ഞവസാനിപ്പിച്ചു. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വരച്ചിടുന്ന ഈ കഥക്ക് അതിന്റേതായ മേന്മയുണ്ട്, സ്വന്തം മകളുടെ മരണത്തിന് കാരണക്കാരനായയാളുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ സന്തോഷിക്കുന്നതിനു പകരം മരിച്ചയാളിന്റെ അമ്മ അറിഞ്ഞോ എന്ന് കഥയിലെ മാച്ചു എന്ന് വിളിക്കുന്ന അമ്മ ചോദിക്കുന്നതില്‍ നിന്ന് മാതൃഹൃദയത്തിന്റെ തരളിതയും സഹാനുഭൂതിയും ജീവകാരുണ്യത്തി ന്റെ തുടിപ്പും മാനവികതയുടെ ആശയപ്രപഞ്ചവും കഥാകാരന്‍ വിരിയിക്കുന്നു, ഇത് ക്രിയാത്മക സാഹിത്യത്തിന്റെ ഉത്തമസ്വഭാവമായ മാനസാന്തരമാണ് എന്ന് വാസുദേവ് പുളിക്കല്‍ അഭിപ്രായപ്പെട്ടു.

ബാബു പാറക്കല്‍ കഥകളെ കുറിച്ച് എഴുതിയ അവലോകനം അദ്ദേഹത്തിന്റെ അഭാവത്തില്‍ വാസുദേവ് പുളിക്കല്‍ വായിച്ചു. അസന്തുലിതമായ പുരുഷമേധാവിത്വത്തിന്റെയും അബലകളായ സ്ര്തീകളുടേയും പീഡനത്തിന്റെ നേര്‍ക്കാഴ്ചകള്‍ ജീവിതാനുഭവങ്ങളുടെ ഓര്‍മ്മച്ചെപ്പില്‍ നിന്ന് കഥാകൃത്ത് വരച്ചിടുമ്പോഴും ‘അറബിപ്പെണ്ണി’ലെ നായിക ആയിഷയെ സ്‌ത്രീപീഡനത്തെ ചെറുത്തു നില്‍ക്കുന്ന ധീര വനിതയായി ചിത്രീകരിക്കുന്നു. അറബിപ്പെണ്ണില്‍ നായികയുടെ ആദ്യരാത്രി കഴിഞ്ഞുള്ള സംഭവങ്ങളുടെ വിവരണത്തിലെ അസ്വഭാവികതയും അദ്ദേഹം ചൂണ്ടിക്കാട്ടി. പെണ്ണുങ്ങള്‍ എന്ന ശീര്‍ഷകത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് ഡോ. എന്‍. പി. ഷീല അഭിപ്രായപ്രകടനം ആരംഭിച്ചത്. ചോരയുടെ മണം വമിക്കുന്ന കഥകളാണെന്നും എ. കെ. ബി. യുടെ മണ്ണിന്റെ മക്കള്‍ എന്ന സമാഹാരത്തിലെ കഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ കഥകളില്‍ കഥാമൂല്യമോ, കലാമുല്യമോ എങ്ങും കണ്ടില്ലെന്നും ഡോ. എന്‍. പി. ഷീല നിശിതമായി വിമര്‍ശിച്ചു. കഥകളുടെ ഗുണദോഷങ്ങള്‍ ചൂണ്ടിക്കാണിക്കാതെ, ണ്ഡന വിമര്‍ശനത്തിന്റെ ശൈലിയാണ് ഡോ. എന്‍. പി. ഷീല സ്വീകരിച്ചത്. ഇവിടെ അവതരിപ്പിച്ച കവിയെ പറ്റി കേട്ടിട്ടില്ലെന്നും പറഞ്ഞു. ഡോ. നന്ദകുമാര്‍ മനുഷ്യവിജ്ഞാനത്തിന്റേയും മനുഷികമൂല്യങ്ങളുടേയും എതിരായി സ്ര്തീപീഡനം ചെയ്യുന്നത് മൂന്നു കഥകളിലും ഡോ. എ. കെ. ബി. പിള്ള ശക്തമായി ചോദ്യം ചെയ്യുന്നു, പെണ്ണ് എന്ന പദം ലിംഗപരമായും ശരീര-മാനസിക ശാസ്ര്തപ്രകാരവുമുള്ള പദമാണ് എന്ന് പ്രസ്താവിച്ചു.

‘ദ്രാവിഡമാണ് പെണ്ണ്’, ആ പദപ്രയോഗത്തില്‍ അപാകതയില്ല എന്ന് ഡോ. ജോയ് ടി. കുഞ്ഞാപ്പു ചൂണ്ടിക്കാട്ടി. എഴുത്തുകാരന്റെ മനസ്സിന്റെ സംഘര്‍ഷം അവതരിപ്പിക്കുമ്പോള്‍ ആ സംഘര്‍ഷം വായനക്കാര്‍ക്ക് മനസ്സിലാക്കാനും അംഗീകരിക്കാനും സാധിക്കുന്നതിലാണ് കഥയുടെ വിജയമിരിക്കുന്നത്. മാനവവികാസത്തെ പറ്റിയുള്ള ധാരണയില്‍ നിന്ന് ഉരുത്തിരിഞ്ഞ കഥകളാണ് എ. കെ. ബി. യുടേത്. വ്യത്യസ്ത മുഭാവങ്ങളാണ് ഓരോ കഥയിലും കാണുന്നത്. കരുത്തുള്ള സംഭവങ്ങളാണ് കഥയില്‍ പ്രദിപാതിച്ചിരിക്കുന്നത്. സംഭവങ്ങളെ കഥാസാഹിത്യമാക്കുമ്പോള്‍ ഒരു വലിയ രാസമാറ്റം സംഭവിക്കേണ്ടതുണ്ട്. ഭാഷയെ ആധുനീകരിക്കുകയും കുറച്ചു കൂടി ശില്പഭംഗി വരുത്തുകയും ചെയ്താല്‍ കഥകളുടെ മേന്മ വര്‍ദ്ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു മാനവശാസ്ര്തജ്ഞന്റെ അനുഭവങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ സാഹിത്യഭാവം കലര്‍ത്തി എ. കെ. ബി. ഒരു പരമ്പര തുടങ്ങിയാന്‍ നാന്നായിരിക്കും എന്ന നിര്‍ദ്ദേശത്തോടെയാണ് ഡോ. കുഞ്ഞാപ്പു പ്രസംഗം അവസാനിപ്പിച്ചത്. കഥകളുടെ രൂപഭാവതലങ്ങളെ സ്പര്‍ശിച്ചു കൊണ്ട് കഥകളുടെ ഗുണദോഷങ്ങള്‍ സൗമ്യതയോടെ ചൂണ്ടിക്കാണിക്കുകയാണ് ഡോ. ജോയ് റ്റി. കുഞ്ഞാപ്പു ചെയ്തത്. ദീര്‍ഘവീക്ഷണം, അനുഭവങ്ങള്‍ എന്നിവയില്‍ നിന്നുള്ള ആശയങ്ങള്‍ തിങ്ങി നില്‍ക്കുന്ന എ. കെ. ബി. യുടെ കഥകള്‍ രചനയുടെ സൂക്ഷ്മതകൊണ്ട് നന്നാക്കിയതാണെന്ന് ജോണ്‍ വേറ്റം അഭിപ്രായപ്പെട്ടു. പെണ്ണ് എന്ന പേര് വിഷയമാക്കേണ്ട, സാഹിത്യത്തിന്റെ പരിമിതിയിലും വായനക്കാരില്‍ വികാരം ജനിപ്പിച്ച് അവരെ പിടിച്ചു നിര്‍ത്താന്‍ കെല്‍പ്പുള്ള ജീവിതാനുഭവങ്ങളില്‍ ചാലിച്ചെഴുതിയ കഥകള്‍ എന്ന് മോന്‍സി കൊടുമണ്‍ അഭിപ്രായപ്പെട്ടു. പുതിയ കവിയെ അവതരിപ്പിച്ചത് വിചാരവേദി ചെയ്ത നല്ല കാര്യമാണെന്നും എ. കെ. ബി. യുടെ കഥകളിലൂടെ അദ്ദേഹം ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ സന്ദേശവാഹകനായി നിലകൊള്ളുന്നു എന്നും രാജു തോമസ് പറഞ്ഞു.

ഡോ. എ. കെ. ബി പീള്ള ചെയ്ത മറുപടി പ്രസംഗത്തില്‍ തന്റെ കഥകളുടെ ഉള്‍ക്കാമ്പു കണ്ട് കഥകളുടെ കരുത്തും കാതലും മനസ്സിലാക്കാതെയാണ് ഡോ. ഷീല ണ്ഡന വിമര്‍ശനം ചെയ്‌തെന്നു ചൂണ്ടിക്കാട്ടി. വിമര്‍ശനത്തില്‍ നിഷ്പക്ഷമായ സമീപനം പുലര്‍ത്തിയില്ല. നന്മ കാണാനുള്ള കഴിവും നിഷ്പക്ഷതയാണ് ഒരു നിരൂപകന്റെ മുതല്‍ക്കുട്ട് എന്ന് അദ്ദേഹം പ്രസ്ഥാവിച്ചു. മാനവശാസ്‌ത്രജ്ഞനും സാഹിത്യ പണ്ഡിതനുമായ എ. കെ. ബി. സ്വന്തം സാഹിത്യ സിദ്ധാന്തം പ്രഖ്യാപിച്ചു. മനുഷ്യന്റേയും പ്രപഞ്ചത്തിന്റേയും നിലനില്‍പ്പാണ് ഈ കാലഘട്ടത്തിന്റെ പ്രശ്‌നം. അതിന്റെ പരിഹാരം മനുഷ്യത്വത്തിന്റെ പുനഃസൃഷ്ടിയാണ്. ഇതാണ് എന്റെ ജീവിത ലക്ഷ്യം. എല്ലാ എഴുത്തുകാരുടേയും ജീവിത ലക്ഷ്യം ഇതായിരിക്കണം. കഥകളെ പറ്റി യുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവരോട് ഡോ. എ. കെ. ബി. പിള്ള നന്ദി പറഞ്ഞു.

സ്വാനുഭവങ്ങളുടെ ആത്മാര്‍ത്ഥമായ അവതരണത്തില്‍ ഭാവനയുടെ അംശവും ഭാഷയുടെ ചാരുതയും തെല്ല് കുറഞ്ഞു പോയെങ്കിലും സര്‍ഗ്ഗശക്തിയുടെ പ്രഭാവം കഥകള്‍ക്ക് ഉര്‍ജ്ജം നല്‍കുന്നു, കഥകള്‍ക്ക് മൗലികതയുണ്ട്, അന്‍പതുകളില്‍ തുടിങ്ങിയ സാഹിത്യ സപര്യ ഇന്നും സമര്‍ത്ഥമായി തുടരുന്നു എന്നത് തെളിയിക്കുന്നത് എ. കെ. ബി. യുടെ തളരാത്ത സര്‍ഗ്ഗപ്രതിഭയാണ്, വിവിധ വിഷയങ്ങളില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഡോ. എ. കെ. ബി. പിള്ളയുടെ കഥകള്‍ ചര്‍ച്ച ചെയ്യാന്‍ സാധിച്ചത് വിചാരവേദി അഭിമാനമായി കരുതുന്നു എന്ന് വാസുദേവ് പുളിക്കല്‍ ഉപസംഹാരത്തില്‍ പറഞ്ഞു. ജീവിതാനുഭവങ്ങളില്‍ നിന്നും നേരിട്ട് സ്വീകരിച്ചതുപോലുള്ള ഡോ. എ. കെ. ബി. യുടെ കഥനരീതി കഥകള്‍ക്ക് മഴവില്ലിന്റെ ചൈതന്യമാണ് നല്‍കുന്നതെന്നുള്ള വിമര്‍ശനങ്ങളും പുകഴ്ത്തലുകളുമുണ്ടായി. ഇതൊക്കെയാണെങ്കിലും ഇത്തരം കഥകള്‍ അവിസ്മരണീയമായി നിലനില്‍ക്കും.

അടുത്ത മാസത്തെ വിചാരവേദിയുടെ സാഹിത്യ ചര്‍ച്ച നവംമ്പര്‍ 8-ന്. വിഷയം ‘സാഹിത്യത്തിന്റെ ലക്ഷ്യം’. ഏവര്‍ക്കും സ്വാഗതം.

20151011_185650 20151011_192213 20151011_193228 20151011_195820 20151011_202104 20151011_205236


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top