Flash News

ക്രൈസ്‌തവ രക്തസാക്ഷികള്‍ക്ക്‌ ആദരവുകള്‍ എസ്‌.എം.സി.സി ജെറുസലേമില്‍ ഉയര്‍ത്തി

October 16, 2015 , ജോയിച്ചന്‍ പുതുക്കുളം

image (3)ജറുസലേം: ചരിത്രത്തിന്റെ രാജവീഥിയില്‍ ജറുസലേം നഗരം ഒരു ജനയ്‌ക്കു മാത്രമല്ല ലോക ചരിത്രത്തിനു തന്നെ സമാനതകളില്ലാത്ത മഹത്വം നല്‍കിയെങ്കില്‍; അതേ രാജവീഥിയിലൂടെ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മനുഷ്യരാശിക്കുവേണ്ടി ശാന്തിയുടേയും സമാധാനത്തിന്റേയും പങ്കുവെയ്‌ക്കുന്ന സ്‌നേഹത്തിന്റേയും മാതൃക സ്വയം ബലിയായി നല്‍കിയ .യേശുവിനെ ജെറുസലേം നഗരം ആവേശപൂര്‍വ്വം എതിരേറ്റത്‌ ഓശാന പാടി സമാധാനത്തിന്റെ പ്രതീകമായ ഒലിവ്‌ മരച്ചില്ലകള്‍ കൈകളില്‍ ഏന്തിയും, വഴികളില്‍ വിതറിയുമാണ്‌.

ഇന്ന്‌ അസമാധാനത്തിന്റെ ക്രൂരതകള്‍ വാരിവിതറി മുന്നേറുന്ന ആധുനിക മനുഷ്യനെ നോക്കി ശാന്തിയുടെ നേര്‍ത്ത സ്വരമുണര്‍ത്താന്‍ കഴിയുന്ന ഒലിവ്‌ മരങ്ങള്‍ ഇന്നും ജറുസലേം നഗരത്തെ ശാന്തഗംഭീരമാക്കുന്നു.

ലോകമെമ്പാടും നടക്കുന്ന ക്രൂരവും പൈശാചികവുമായ മതപീഢനത്തിനെതിരേ ലോക മനസാക്ഷിയെ തൊട്ടുണര്‍ത്തി, പ്രാര്‍ത്ഥനാപൂര്‍വ്വം ഒന്നിപ്പിക്കുന്നതിനും, വിശ്വാസ സംരക്ഷണത്തിനായി ധീരരക്തസാക്ഷിത്വം വരിച്ച സഹോദരങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനുമായി ഷിക്കാഗോ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ (എസ്‌.എം.സി.സി) ഫ്‌ളോറിഡ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്‌ത സഭാ വിശ്വാസികളായ തൊണ്ണൂറോം അംഗങ്ങളെ ചേര്‍ത്ത്‌, ഷിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ `എക്യൂമെനിക്കല്‍ ഹോളിലാന്റ്‌ തീര്‍ത്ഥാടനം’ നടത്തി. പ്രാര്‍ത്ഥനാനിരതരായി നടത്തിയ ഈ ശുശ്രൂഷ ഓര്‍സ്ലേം നഗരത്തില്‍ എത്തിയപ്പോഴാണ്‌ സമാധാനത്തിന്റേയും സാഹാദര്യത്തിന്റേയും പ്രതീകമായ ഒലിവ്‌ മരത്തൈ മാര്‍ ജോയി ആലപ്പാട്ട്‌ വിശുദ്ധ നഗരത്തില്‍ നട്ടത്‌.

ജെറുസലേം നഗരത്തിനോട്‌ തൊട്ടുചേര്‍ന്നുള്ള യൂദയ മലയില്‍ നൂറ്‌ ഏക്കറിലധികം വരുന്ന ‘നീയോട്ട്‌കെടുംമിം’ (Neotkedumim Park) പാര്‍ക്ക്‌ സ്ഥിതിചെയ്യുന്നത്‌. പാര്‍ക്കിന്റെ ലക്ഷ്യംതന്നെ പ്രകൃതി- ബൈബിള്‍-കള്‍ച്ചര്‍ ഇവ പരിരക്ഷിക്കുക എന്നുള്ളതാണ്‌. ഇസ്രയേല്‍ ഗവണ്‍മെന്റിന്റെ ഭാഗമായ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുവാദത്തോടുകൂടി 389-മത്‌ നമ്പരായി നട്ട ഒലിവ്‌ വൃക്ഷത്തൈ ഇനിമുതല്‍ പാര്‍ക്ക്‌ അധികാരികള്‍ സംരക്ഷിച്ച്‌ വളര്‍ത്തും.

ലോകമെമ്പാടുമുള്ള ക്രൈസ്‌തവ രക്ഷസാക്ഷികളുടെ ഓര്‍മ്മയ്‌ക്കായി സമര്‍പ്പിച്ചുകൊണ്ട്‌ മാര്‍ ജോയി ആലപ്പാട്ട്‌ നട്ട ഈ ഒലിവ്‌ ചെടിയുടെ ചുവട്ടില്‍ മാര്‍ബിള്‍ കല്ലില്‍ ഇപ്രകാരമാണ്‌ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്‌. `ഡെഡിക്കേറ്റിംഗ്‌ ഔവര്‍ സ്‌പിരിച്വല്‍ സപ്പോര്‍ട്ട്‌ ഫോര്‍ ദ വിഗ്‌റ്റിംസ്‌ ഓഫ്‌ ഫെയ്‌ത്ത്‌’, സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌, ചിക്കാഗോ ഡയോസിസ്‌, യു.എസ്‌.എ. ബിഷപ്പ്‌ മാര്‍ ജോയി ആലപ്പാട്ട്‌, ഒക്‌ടോബര്‍ 7 2015.’

തുടര്‍ന്ന്‌ അതേ സ്ഥലത്തുവെച്ചുതന്നെ നീയോട്ട്‌കെടുംമിം പാര്‍ക്ക്‌ അധികാരികളും, ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്‌ പ്രതിനിധിയായി എത്തിയ റോണ്‍ റൂസിയേയും, തൊണ്ണൂറോളം തീര്‍ത്ഥാടകരേയും സാക്ഷിയാക്കി സമാധാനത്തിന്റെ ചിഹ്നമായ വെള്ളരിപ്രാവിനെ മാര്‍ ജോയി ആലപ്പാട്ട്‌ ചക്രവാളസീമയിലേക്ക്‌ പറത്തിവിട്ട്‌ ലോക സമാധാനത്തിനും; സഹവര്‍ത്തിത്വത്തിനുമായി പ്രാര്‍ത്ഥിക്കുകയും, അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ സാമൂഹിക പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്‌തു.

എസ്‌.എം.സി.സി ഫ്‌ളോറിഡ ചാപ്‌റ്ററിന്റെ പത്താം വാര്‍ഷികത്തിന്റെ ഓര്‍മ്മയ്‌ക്കായിട്ടാണ്‌ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനവും, വിശ്വാസ സംരക്ഷണത്തിനായി രക്തം ചിന്തിയ സഹോദരങ്ങള്‍ക്ക്‌ ആദരാഞ്‌ജലികള്‍ വിശുദ്ധ നാട്ടില്‍ തന്നെ അര്‍പ്പിക്കുവാന്‍ ഇടയായതെന്ന്‌ എസ്‌.എം.സി.സി ഫ്‌ളോറിഡ ചാപ്‌റ്റര്‍ പ്രസിഡന്റും ടൂര്‍ കോര്‍ഡിനേറ്ററുമായ ജോയി കുറ്റിയാനി പറഞ്ഞു.

എസ്‌.എം.സി.സിക്കുവേണ്ടി ഹോളിലാന്റ്‌ ടൂര്‍ ഓര്‍ഗനൈസ്‌ ചെയ്‌തത്‌ ഫെയ്‌ത്ത്‌ ഹോളിഡേ ഡയറക്‌ടര്‍മാരായ സജി കുര്യന്‍ (എറണാകുളം), ജേക്കബ്‌ തോമസ്‌ (ഷാജി) ഫ്‌ളോറിഡ, ബോബി പനച്ചിക്കാട്ട്‌ (കോതമംഗലം) തുടങ്ങിയവര്‍ പരിപാടികള്‍ ക്രമീകരിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും നേതൃത്വം നല്‍കി.

image (4) image (5)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top