സുധാകരന്റെ ആരോപണം ചെന്നിത്തലക്ക് എതിരെയുള്ള കുറ്റപത്രമെന്ന് കോടിയേരി

KODIYERI_BALAKRISHNA_30814eകൊച്ചി: ആന്തൂരില്‍ സി.പി.എം ഭീഷണിമൂലം പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ ആരോപണം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെയുള്ള കുറ്റപത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആഭ്യന്തര വകുപ്പും അമ്പതിനായിരം പൊലീസുകാരും ഉണ്ടായിട്ടും പത്ത് കോണ്‍ഗ്രസുകാര്‍ക്ക് പത്രിക സമര്‍പ്പിക്കുന്നതിന് സുരക്ഷിതത്വമൊരുക്കാന്‍ കഴിഞ്ഞില്ലങ്കില്‍ ഉമ്മന്‍ ചാണ്ടിയും രമേശും എന്തിനാണ് ഭരണത്തില്‍ തുടരുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേസില്‍ പ്രതികളായവരെ മത്സരിപ്പിക്കരുതെന്ന് പറയുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment