Flash News

നമ്മുടെ മൗനങ്ങള്‍ എഴുത്തുകാരെ നിശബ്ദരാക്കാന്‍ ഇടയാക്കരുത്: ആര്‍. അജിത്ത് കുമാര്‍

October 18, 2015 , Indo American Press Club

Ajith Kumarന്യൂയോര്‍ക്ക്: നമ്മുടെ മൗനങ്ങള്‍ എഴുത്തുകാരെ നിശ്ബ്ദരാക്കാന്‍ ഇടയാക്കരുതെന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍. അജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടു. ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തോടനുബന്ധിച്ച് , അഭിപ്രായ സ്വാതന്ത്യം ഇന്ത്യയില്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ ഇന്ത്യയില്‍ അനാചാരങ്ങള്‍ക്കും മതതീവ്രവാദത്തിനുമെതിരെ പ്രതികരിക്കുന്ന എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെടുകയോ എഴുത്തു നിര്‍ത്തുകയോ ചെയ്യേണ്ടിവരുന്നതിലുള്ള ആശങ്കകള്‍ സെമിനാറില്‍ പങ്കുവച്ചു. ഡോ. കല്‍സുര്‍ഗിയുടെയും പെരുമാള്‍ മുരുകന്റെയും ഉദാഹരണങ്ങള്‍ സെമിനാറില്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്യത്തിനുമേല്‍ വീഴുന്ന ഫാസ്റ്റിസ്റ്റ് നിഴലുകള്‍ ചെറുത്ത് തോല്‍പ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ധ്വനി മാസികയുടെ ചീഫ് എഡിറ്ററും ഇന്‍ഡോ-അമേരിക്കന്‍ പ്രസ്‌ക്ലബ് നാഷണല്‍ കമ്മിറ്റി അംഗവുമായ ജെയിംസ് കുരീക്കാട്ടില്‍ മോഡറേറ്ററായിരുന്നു.

ന്യൂയോര്‍ക്ക് ലോംഗ്‌ഐലന്‍ഡിലെ ക്ലാരിയോണ്‍ കോണ്‍ഫ്രന്‍സ് സെന്ററില്‍ നടന്ന ഐഎപിസിയുടെ അന്താരാഷ്ട്ര മാധ്യമസമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ നയിച്ച സെമിനാറുകളും വര്‍ക്കുഷോപ്പുകളും ഉണ്ടായിരിന്നു.

ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് വന്‍ വിജയകരമായിട്ടു നടത്തിയ രാജ്യന്തര മാധ്യമ സമ്മേളനത്തില്‍ പങ്കെടുക്കാനായതില്‍ വളരെ സന്തോഷിക്കുന്നുവെന്ന് ആര്‍. അജിത്ത് കുമാര്‍ പറഞ്ഞു.

AK - JK


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top