Flash News

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളില്‍ കൂടുതല്‍ വനിതകള്‍

October 19, 2015 , സ്വന്തം ലേഖകന്‍

vote2തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളില്‍ കൂടുതലും വനിതകള്‍. ആകെ 75549 സ്ഥാനാര്‍ഥികളില്‍ 38268 പേര്‍ വനിതകളാണ്. പുരുഷന്മാര്‍ 37281 പേരും. ഏറ്റവും കൂടുതല്‍ പേര്‍ ഇക്കുറിയും മത്സരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. പത്രികപിന്‍വലിക്കല്‍ പൂര്‍ത്തിയായപ്പോള്‍ 8693 സ്ഥാനാര്‍ഥികളാണ് ഇവിടെയുള്ളത്. കുറവ് വയനാട്ടിലും-1882 പേര്‍.

അതേസമയം, 2010ലെ തെരഞ്ഞെടുപ്പിനെക്കാള്‍ സമര്‍പ്പിക്കപ്പെട്ട പത്രികകള്‍ കുറവായിരുന്നെങ്കിലും മത്സരരംഗത്ത് ഉറച്ചുനില്‍ക്കുന്നവരില്‍ ഇക്കുറി 4634 പേര്‍ കൂടുതലാണ്. 2010ല്‍ 70915 പേരുണ്ടായിരുന്നപ്പോള്‍ ഇത്തവണ 75549 പേരാണുള്ളത്.

14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1282 പേരും 152 ബ്ലോക്കുകളിലേക്ക് 6915 പേരും മത്സരിക്കുന്നു. 941 ഗ്രാമപഞ്ചായത്തുകളിലേക്ക് 54956 പേരാണ് മത്സരരംഗത്ത്. ആറ് കോര്‍പറേഷനുകളില്‍ 1963ഉം 86 മുനിസിപ്പാലിറ്റികളിലേക്ക് 10433ഉം സ്ഥാനാര്‍ഥികളും ജനവിധി തേടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top