ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍‌വെന്‍ഷന്‍ ഒക്ടോബര്‍ 22 മുതല്‍; ജോസ് പാണ്ടനാട് പ്രസംഗിക്കുന്നു

Convention Speaker Jose Pandanadu - Photoഹ്യൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വാര്‍ഷിക കണ്‍‌വെന്‍ഷന്‍ ഒക്ടോബര്‍ 22 മുതല്‍ 25 വരെ (വ്യാഴം, വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

അനുഗ്രഹീത കണ്‍‌വെന്‍ഷന്‍ പ്രാസംഗികന്‍ ഇവാഞ്ചലിസ്റ്റ് ജോസ് പാണ്ടനാട് (എബ്രഹാം ജോസഫ്) മുഖ്യ പ്രാസംഗികനായിരിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്കും ശനിയാഴ്ച വൈകുന്നേരം 6.30നും ഗാനശുശ്രൂഷയോടുകൂടി യോഗങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച വിശുദ്ധ കുര്‍ബാനമദ്ധ്യെ (രാവിലെ 8 മണി) സമാപന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.

ഈ ആത്മീയ വിരുന്നിലേക്ക് സഭാവ്യത്യസമന്യെ ഏവരും കടന്നുവന്ന് അനുഗ്രഹകരമായി തീര്‍ക്കണമെന്ന് ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. കൊച്ചു കോശി എബ്രഹാം (വികാരി) – 281 261 4603, റവ. മാത്യൂസ് ഫിലിപ്പ് (അസി. വികാരി) – 832 898 8699, തോമസ് ടി. കോശി (സെക്രട്ടറി) – 281 431 4335.

Print Friendly, PDF & Email

Related News

Leave a Comment