Flash News

ബി.ജെ.പിക്കാര്‍ മര്‍ദിച്ച കാശ്മീര്‍ എം.എല്‍.എയെ കരിമഷി ഒഴിച്ചു

October 19, 2015 , സ്വന്തം ലേഖകന്‍

J&Kr MLA Abdul Rashid Sheikh's face was blackened by activistsന്യൂഡല്‍ഹി: ശ്രീനഗറില്‍ ബീഫ് പാര്‍ട്ടി നടത്തിയതിന്റെ പേരില്‍ ഏതാനും ദിവസം മുമ്പ് ജമ്മു-കശ്മീര്‍ നിയമസഭയില്‍ ബി.ജെ.പിക്കാര്‍ മര്‍ദിച്ച സ്വതന്ത്ര എം.എല്‍.എ ശൈഖ് അബ്ദുല്‍ റാഷിദിനെ ഡല്‍ഹിയില്‍ കരിമഷിഒഴിച്ചു. പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയശേഷം ഗേറ്റിനു സമീപം ഏതാനും ടി.വി ചാനല്‍ പ്രവര്‍ത്തകര്‍ക്ക് അഭിമുഖം നല്‍കുമ്പോഴാണ് മൂന്നുപേര്‍ തലയില്‍ പെയിന്‍റും കരിമഷിയും ഒഴിച്ചത്. ‘ഗോമാതാ കാ അപ്മാന്‍ നഹി സഹേഗാ ഹിന്ദുസ്ഥാന്‍’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു മഷി കമിഴ്ത്തല്‍. ദീപക്, ദേവേന്ദ്രസിങ് എന്നിവരാണ് പിടിയിലായത്.

ഒക്ടോബര്‍ ഒമ്പതിന് ജമ്മുവിലെ ഉധംപൂരില്‍ ജനക്കൂട്ടം തീകൊളുത്തിയ രണ്ട് ലോറിഡ്രൈവര്‍മാരുടെ ബന്ധുക്കള്‍ക്കൊപ്പമാണ് വാര്‍ത്താസമ്മേളനം നടത്താന്‍ എന്‍ജിനീയര്‍ റാഷിദ് പ്രസ് ക്ലബില്‍ എത്തിയത്. പൊള്ളലേറ്റ 19കാരന്‍ സാഹിദ് റസൂല്‍ ഭട്ട് ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ മരിച്ചു.

താന്‍ ബീഫും മട്ടനും ചിക്കനുമൊന്നും കഴിക്കാറില്ല. എന്നാല്‍, ആരുടെയും സ്വാതന്ത്ര്യത്തില്‍ ഇടപെടരുതെന്ന് അധികൃതരോട് പറയാനുള്ള മാര്‍ഗമെന്നനിലയിലാണ് ബീഫ് പാര്‍ട്ടി നടത്തിയതെന്ന് വാര്‍ത്താസമ്മേളനത്തില്‍ എന്‍ജിനീയര്‍ റാഷിദ് പറഞ്ഞു. ദാദ്രി സംഭവത്തിന് യു.പി സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കേന്ദ്രം, ഉധംപൂര്‍ സംഭവം നടന്നത് ബി.ജെ.പിയും സഖ്യകക്ഷിയായ പി.ഡി.പിയും ഭരിക്കുന്ന സംസ്ഥാനത്താണെന്ന കാര്യം മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പെട്രോള്‍ ബോംബാക്രമണത്തിന് ഇരയായ ലോറി ജീവനക്കാരായ സാഹിദിന്റെയും ഷൗക്കത്തിന്റെയും ബന്ധുക്കള്‍ പ്രസ് ക്ലബില്‍ എത്തിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ പേരില്‍ ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയും താക്കീത് ചെയ്യുകയുമുണ്ടായെന്ന് അവര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top