ആലുവ: 10 രൂപ നോട്ടില്‍ കഞ്ചാവ് തെറുത്ത് വിറ്റുവന്ന വ്യാജ സന്യാസിയും സഹായിയും എക്സൈസ് പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശികളായ മിനഞ്ചല് മണ്ഡലും സിറാജിലുമാണ് പിടിയിലായത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വില്‍ക്കുന്ന ഇവരെ രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം കുടുക്കുകയായിരുന്നു. കാഷായവസ്ത്രം ധരിച്ച് കമണ്ഡലുവും രുദ്രാക്ഷമാലയും ചാര്‍ത്തി മന്ത്രങ്ങള്‍ ഉരുവിട്ട് സ്വാമിയായി നടിക്കുകയായിരുന്നു മണ്ഡല്. ഇതിനിടെ, ഇവര്ക്കരികിലത്തെുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 10 രൂപ നോട്ടില്‍ പ്രസാദമെന്ന പേരിലാണ് കഞ്ചാവ് നല്‍കുന്നത്. ഇതര സംസ്ഥാന ക്യാമ്പുകളെ ലക്ഷ്യമാക്കിയായിരുന്നു കഞ്ചാവ് വില്പന.