പണമിടപാടില്‍ സുഹൃത്തിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു

saji
സജി

തൃശൂര്‍ : തൃശൂരില്‍ സെപ്‌റ്റിക്‌ ടാങ്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മണ്ണുത്തി സ്വദേശിയെ പൊലീസ് അറസ്റ്റുചെയ്തു. അഞ്ച് വർഷത്തിന് മുമ്പ് നടന്ന കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത് കഴിഞ്ഞ ദിവസങ്ങളിലാണ്.പണമിടപാട്‌ സംബന്ധിച്ച പ്രശ്‌നം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്ന്‌ പ്രതി പൊലീസിനോട്‌ പറഞ്ഞു. 2010 ഒക്ടോബറിലാണ് ഒല്ലൂക്കര സ്വദേശി സജിയെ ദിലീപ് കൊലപ്പെടുത്തി സെപ്റ്റിക്ടാങ്കിലിട്ടത്.

എന്നാല്‍ ഈ കൊലപാതകം പുറം ലോകമറിഞ്ഞിരുന്നില്ല. സജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദിലീപിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്ന് വ്യക്തമായ വിവരം ഒന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സെപ്റ്റക് ടാങ്കില്‍ പരിശോധന നടത്തിയത്.

തുടര്‍ന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതിയായ ദിലീപിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോഴായിരുന്നു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് .പിതാവിന്‍റെ സംസ്കാര ചടങ്ങിന് എത്തിയതിനിടെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

Print Friendly, PDF & Email

Leave a Comment