Flash News

വ്യാഴാഴ്ച മുതല്‍ നാലു ദിവസം ബാങ്ക് അവധി

October 21, 2015 , സ്വന്തം ലേഖകന്‍

banking5കൊച്ചി: ഉത്സവ ദിനങ്ങള്‍ക്കൊപ്പം നാലാം ശനിയും ഞായറും ഒരുമിച്ച് വന്നതോടെ നാളെ മുതല്‍ നാല് ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. തുടര്‍ച്ചയായി അവധിയില്‍ എ.ടി.എമ്മുകളും കാലിയാകും. ഇതോടെ, നാലു ദിവസത്തേക്ക് സാമ്പത്തിക ഇടപാടുകള്‍ മുടങ്ങും.

22 മഹാനവമി, 23 മുഹര്‍റം, 24 നാലാം ശനി, 25 ഞായര്‍ എന്നിങ്ങനെയാണ് ബാങ്ക് അവധി. ബുധനാഴ്ച വൈകീട്ടോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ബാങ്കുകള്‍ അടുത്ത തിങ്കളാഴ്ച പ്രവര്‍ത്തിക്കും. ബുധനാഴ്ച കഴിഞ്ഞാല്‍ അടുത്ത തിങ്കളാഴ്ച മാത്രമേ എ.ടി.എമ്മുകളിലും പണം നിക്ഷേപിക്കൂ.

സാധാരണ 8 -10 ലക്ഷം രൂപയാണ് ഒരു എ.ടി.എം മെഷീനില്‍ നിക്ഷേപിക്കുന്നത്. ഒന്നര ദിവസത്തിനകം തുക തീരാറുമുണ്ട്. അവധി ആഘോഷത്തിനായി കൂടുതല്‍ പണമെടുക്കുന്നത് ആദ്യ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എ.ടി.എമ്മുകള്‍ കാലിയാകുന്നതിന് കാരണമാകും. എല്ലാ എ.ടി.എമ്മുകളിലും പണം ഉറപ്പാക്കണമെന്ന് പ്രമുഖ ബാങ്കുകള്‍ സോണല്‍ ഓഫിസുകള്‍ക്കും ശാഖകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാഷ് ഡിപ്പോസിറ്റ് മെഷിനീലൂടെ പണം നിക്ഷേപിക്കുന്നതിന് തടസ്സമില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top