ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന വീട്ടിലത്തെിയ രാഹുല്‍ മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ചു

Rahul in Faridabad

ന്യൂഡല്‍ഹി: സവര്‍ണര്‍ രണ്ട് ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന ഹരിയാനയിലെ സോണപേഡ് ഗ്രാമം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ‘താങ്കള്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെടാനാണ് ഇവിടെ വന്നത് എന്ന് ആക്ഷേപമുണ്ടല്ലോ’ എന്ന് പറഞ്ഞ ഒരു പത്രക്കാരനോട് അദ്ദേഹം പൊട്ടിത്തെറിച്ചു. കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങവേയാണ് രാഹുലിനെ പ്രകോപിതനാക്കിയ ചോദ്യം. ‘ഒരു ഫോട്ടോക്കുള്ള എന്ത് അവസരമാണ് നിങ്ങളിവിടെ കാണുന്നത്. ആളുകള്‍ മരണത്തോട് മല്ലിടുകയാണ്. എന്താണ് താങ്കള്‍ ഇവിടെ ഫോട്ടോക്ക് അവസരമായി കാണുന്നത്? ഈ ചോദ്യത്തിലൂടെ താങ്കള്‍ എന്നെമാത്രമല്ല, ഇവിടെ കൂടിനില്‍ക്കുന്നവരെയുമാണ് അവഹേളിച്ചത്. ഞാന്‍ ഇത്തരം സ്ഥലങ്ങളില്‍ ഇനിയുമിനിയും വരും’ എന്നായിരുന്നു ക്ഷുഭിതനായി രാഹുലിന്‍െറ പ്രതികരണം. സംഭവത്തില്‍ ഗുരുതര പൊള്ളലേറ്റ പിതാവ് ജിതേന്ദറുമായും ബന്ധുക്കളുമായും അദ്ദേഹം സംസാരിച്ചു.

കൊലപാതകത്തിന്‍െറ ഉത്തരവാദി ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാറിനാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ദുര്‍ബലരെ തകര്‍ക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്‍െറയും ആര്‍.എസ്.എസിന്റെയും മനോഭാവമാണ്. ഹരിയാനയില്‍ ഇപ്പോള്‍ ദരിദ്രര്‍ക്ക് സര്‍ക്കാറില്ലന്നും അതിനാലാണ് അവര്‍ അക്രമത്തിനിരയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എം നേതാവ് വൃന്ദ കാരാട്ടും ഗ്രാമത്തിലത്തെി ബന്ധുക്കളുമായി സംസാരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment