കാരുണ്യ ചികിത്സാ ധനസഹായം നിര്‍ത്തിയിട്ടില്ലന്ന് ധനമന്ത്രി

mani-sitrതിരുവനന്തപുരം: കാരുണ്യ ചികിത്സാ പദ്ധതിയില്‍ ഇതുവരെ അര്‍ഹരായ ഒരാള്‍ക്കുപോലും ചികിത്സയോ ധനസഹായമോ നിഷേധിച്ചിട്ടില്ലന്നും നിഷേധിക്കില്ലന്നും ധനമന്ത്രി കെ.എം. മാണി. പദ്ധതി മുടങ്ങിയെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. ധനസഹായ വിതരണം നിര്‍ത്തിയിട്ടില്ല.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 56.02 കോടി രൂപയും അക്രഡിറ്റഡ് സ്വകാര്യ ആശുപത്രികള്‍ക്ക് 12.04 കോടിയും ഒറ്റത്തവണ ചികിത്സ, റീഇംബേഴ്സ്മെന്‍റ് എന്നിവയായി 3.37 കോടിയും വിതരണം ചെയ്തു. സ്വകാര്യ ആശുപത്രികള്‍ സമര്‍പ്പിച്ച 12.86 കോടിയുടെ ക്ലെയിമുകളുടെ പരിശോധന പൂര്‍ത്തിയാകുന്ന മുറക്ക് തുക സമയബന്ധിതമായി വിതരണം ചെയ്യും. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കാനുള്ള തുക ഒരാഴ്ചക്കുള്ളില്‍ അനുവദിക്കും. പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നുവെന്ന പരാമര്‍ശം ശരിയല്ലന്നും മന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment