പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിക്കിനില്ലെന്ന്‌ ജോ ബൈഡന്‍

biden notവാഷിംഗ്‌ടണ്‍ ഡി.സി: നീണ്ടുനിന്ന രാഷ്‌ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ട്‌ 2016-ല്‍ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഹില്ലരി ക്ലിന്റണ്‍ വിജയിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനാണ്‌ മത്സരരംഗത്തേക്കില്ലെന്ന്‌ തീരുമാനിച്ചതെന്ന് വാഷിംഗ്‌ടണില്‍ നടത്തിയ സമ്മേളനത്തില്‍ ജോ ബൈഡന്‍ പറഞ്ഞു. വൈറ്റ്‌ ഹൗസ്‌ റോസ്‌ ഗാര്‍ഡനില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ബൈഡന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

മത്സരിക്കുന്നില്ലെങ്കിലും ഡമോക്രാറ്റ്‌ക്‌ പാര്‍ട്ടിയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഹില്ലരിയേയോ, വെര്‍മോണ്ട്‌ സെനറ്റര്‍ ബെര്‍ണി സാന്റേഴ്‌സിനേയോ എന്‍ഡോഴ്‌സ്‌ ചെയ്യുന്ന ഔദ്യോഗിക പ്രഖ്യാപനം ബൈഡനില്‍ നിന്നുണ്ടായില്ല.

ബൈഡന്റെ പ്രഖ്യാപനം വന്നതോടെ ഹില്ലരിയുടെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായി. ബൈഡന്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ഭയം ഹില്ലരി ക്യാമ്പിനെ അസ്വസ്ഥമാക്കിയിരുന്നു.

ഡമോക്രാറ്റിക്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഹില്ലരിക്കോ ബെര്‍ണി സാന്‍ഡേഴ്‌സിനോ എന്ന്‌ തീരുമാനിക്കാന്‍ സമയമായിട്ടില്ല എന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ്‌ ട്രമ്പാണ്‌ മുന്നിട്ടു നില്‍ക്കുന്നത്‌. മൈക്ക്‌ ഹക്കബി തൊട്ടടുത്ത്‌ തന്നെയുണ്ട്‌.

 

Print Friendly, PDF & Email

Leave a Comment