Flash News

പ്രഗത്ഭമതികള്‍ ക്ലാസ്സെടുക്കുന്ന നഴ്‌സിംഗ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 24 ശനിയാഴ്‌ച ഫിലഡല്‍ഫിയയില്‍

October 23, 2015 , ജോര്‍ജ്‌ നടവയല്‍

Untitledഫിലഡല്‍ഫിയ: നാഷണല്‍ അസ്സോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്കയുടെ (നൈന) പെന്‍സില്‍വേനിയാ ചാപ്‌റ്ററായ പിയാനോ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് ഓര്‍ഗനൈസേഷന്‍) ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് നടത്തുന്നു. ഡോ. ജാക്കി മൈക്കിള്‍ (ക്ലിനിക്കല്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍, യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌സസ്‌ അറ്റ്‌ ആര്‍ലിംഗ്ടണ്‍), ഡോ. ആനി പോള്‍ (അഡ്‌ജക്‌ട് പ്രൊഫസ്സര്‍, ഡൊമിനിക്കന്‍ കോളജ്‌, ന്യൂയോര്‍ക്ക്‌), ജോര്‍ജീന ഹേളി (ഡയറക്ടര്‍ ഓഫ്‌ നഴ്‌സിംഗ്, പെരി ഓപ്പറേറ്റിവ്‌ സര്‍വീസസ്‌, ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റല്‍, ഫിലഡല്‍ഫിയ), എലിസബത്ത്‌ മെഷ്‌ണര്‍ (ചീഫ്‌ നഴ്‌സിംഗ് ഓഫിസര്‍ ഓപ്പറേഷന്‍, ടെമ്പിള്‍ യൂണിവേഴ്‌സിറ്റി, ഫിലഡല്‍ഫിയ), ഡോ. അമിതാ അവധാനി (അസിസ്റ്റന്റ്‌ പ്രൊഫസ്സര്‍, റഡ്‌ഗേഴ്‌സ്‌ യൂണിവേഴ്‌സിറ്റി, ന്യൂജേഴ്‌സി), ആഗ്നസ്‌ തേരാടി (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ്‌ നഴ്‌സിംഗ്, കുക്ക്‌ കൗണ്ടി ഹെല്‍ത്ത് ആന്റ്‌ ഹോസ്‌പിറ്റല്‍ സര്‍വീസ്‌, ചിക്കാഗോ) എന്നീ പ്രഗത്ഭമതികള്‍ ക്ലാസ്സെടുക്കുന്നു. ഒക്ടോബര്‍ 24 ശനിയാഴ്‌ച്ച ഫിലഡല്‍ഫിയയിലെ ഫോര്‍ പോയിന്റ്‌ ഹൊട്ടല്‍ ഓഡിറ്റോറിയത്തിലാണ്‌ കോണ്‍ഫറന്‍സ്. പങ്കെടുക്കുന്ന നഴ്‌സുമാര്‍ക്ക് 6.5 സി.ഇ.യൂ (കണ്‍ടിന്യൂയിംഗ് എജ്യുക്കേഷന്‍ യൂണിറ്റ്‌) ലഭിക്കും.

Successful Leadership Conference Learning with Grace, Evidence Based Practice in Nursing Leadership, Myths of Leading എന്നീ വിഷയങ്ങങ്ങളെ ആസ്‌പദമാക്കിയാണ്‌ ക്ലാസ്സുകള്‍.

Successful Leadership Conference ന്റെ വിജയകരമായ സംഘാടനത്തിന്‌ പിയാനോ പ്രസിഡന്റ്‌ ലൈലാ മാത്യു, എജ്യുക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ ബ്രിജിറ്റ്‌ (സോഫി) പാറപ്പുറത്ത്‌, നൈനാ പ്രസിഡന്റ്‌ സാറാ ഗബ്രിയേല്‍, നൈനാ ജനറല്‍ സെക്രട്ടറി മേരി ഏബ്രാഹം(ശാന്തി), പിയാനോ വൈസ്‌ പ്രസിഡന്റ്‌ സാറാ ഐപ്പ്‌, സെക്രട്ടറി മെര്‍ലിന്‍ പാലത്തിങ്കല്‍, ബൈലോ എക്‌സിക്യൂട്ടിവ്‌ ബ്രിജിറ്റ്‌ വിന്‍സെന്റ്‌, ജോയ്‌ന്റ്‌ സെക്രട്ടറി ലീലാമ്മ സാമുവേല്‍, ട്രഷറാര്‍ വല്‍സാ തട്ടാര്‍കുന്നേല്‍, മെംബര്‍ഷിപ്‌ കോര്‍ഡിനേറ്റര്‍ മറിയാമ്മ ഏബ്രാഹം, പബ്ലിക്‌ റിലേഷന്‍സ്‌ എക്‌സിക്യൂട്ടിവ്‌ സൂസന്‍ സാബൂ, ടെക്‌നിക്കല്‍ ഡെപ്യൂട്ടീസ്‌ ബ്ലെസ്സണ്‍ വര്‍ഗീസ്‌, അലന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രസിഡന്റ്‌ ലൈലാ മാത്യു 215 673 9805, എജ്യുക്കേഷന്‍ ചെയര്‍ പേഴ്‌സണ്‍ ബ്രിജിറ്റ്‌ പാറപ്പുറത്ത്‌ (സോഫി) 215 494 6753, നൈനാ ജനറല്‍ സെക്രട്ടറി മേരി ഏബ്രാഹം (ശാന്തി) 610 850 2246, പബ്ലിക്‌ റിലേഷന്‍സ്‌ എക്‌സിക്യൂട്ടിവ്‌ സൂസന്‍ സാബൂ 215 350 8657.

കോണ്‍ഫറന്‍സ്‌ വേദി: Four Points by Sheraton, 9461 Roosevelt Boulevard, Philadelphia, PA 19114. സമയം: ഒക്ടോബര്‍ 24 ശനിയാഴ്‌ച്ച രാവിലെ 7:30 മുതല്‍?വൈകുന്നേരം 4:30 വരെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top