ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നിയുടെ വാര്‍ഷിക ബങ്ക്വറ്റും കേരളപ്പിറവിയും സംയുക്തമായി ആഘോഷിക്കുന്നു

image (7)ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നിയുടെ പതിനേഴാമത്‌ വാര്‍ഷിക ബാങ്ക്വറ്റും കേരളപ്പിറവിയും സംയുക്തമായി നവംബര്‍ ഏഴിന്‌ വൈകിട്ട്‌ 5.30 മുതല്‍ അദീനി റെസ്റ്റോറന്റില്‍ (9321 krewstown, Philadelphia, PA 19115) വെച്ച്‌ ആഘോഷിക്കുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഫിലാഡല്‍ഫിയ മലയാളി സമൂഹത്തിനിടയില്‍ സ്‌തുത്യര്‍ഹമായ സേവന പാരമ്പര്യമുള്ള പ്രമുഖ സംഘനടയാണ്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി. സംഘടനയുടെ പ്രസിഡന്റ്‌ സുരേഷ്‌ നായരുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം പ്രശസ്‌ത പ്രവാസി സാഹിത്യകാരനായ പ്രൊഫ. കോശി തലയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്യും. ഫിലാഡല്‍ഫിയയിലെ വിവിധ സാസ്‌കാരിക നായകന്മാരും, സംഘടനാ പ്രതിനിധികളും ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിക്കുന്നതായിരിക്കും.

തുടര്‍ന്ന്‌ പ്രശസ്‌ത ഗായകനായ ശബരീനാഥും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും, അതിനുശേഷം പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന മിമിക്രിയും അരങ്ങേറും. ജോര്‍ജ്‌ മാത്യു, സുനില്‍ ലാമണ്ണില്‍, മാത്യു ജോര്‍ജ്‌, തോമസ്‌ മാത്യു, മനോജ്‌ ചാക്കോ, ജയന്‍ പിള്ള, ക്രിസ്റ്റി ജെറാള്‍ഡ്‌, മനു ചെറുകത്തറ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന വിപുലമായ സംഘാടക സമിതി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

image (8)

Print Friendly, PDF & Email

Leave a Comment