Flash News

ജമ്മു വിമാനത്താവള റണ്‍വേ വ്യോമസേന മുന്നറിയിപ്പില്ലാതെ അടച്ചു

October 23, 2015 , സ്വന്തം ലേഖകന്‍

2310201514516272ന്യൂഡല്‍ഹി: ജമ്മു വിമാനത്താവളത്തിലെ റണ്‍വേ മുന്നറിയിപ്പില്ലാതെ ഇന്ത്യന്‍ വ്യോമസേന അടച്ചിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി. ബോയിങ് 737 പോലുള്ള വലിയ വിമാനങ്ങള്‍ ഇറങ്ങേണ്ട റണ്‍വേയാണ് സുരക്ഷിതമല്ലന്നു ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച അടച്ചിട്ടത്.

നവരാത്രി ഉത്സവത്തിനുശേഷം ജമ്മുവിലേക്ക് പോകേണ്ടവരും തിരികെ വരേണ്ടവരുമായ യാത്രക്കാരാണ് ഇതുമൂലം വിമാനത്താവളത്തില്‍ കുടുങ്ങിയത്. വിമാന കമ്പനികളോ വിമാനത്താവള അധികൃതരോ ഇതുസംബന്ധിച്ച് ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ലന്നാണ് യാത്രക്കാര്‍ പറയുന്നത്.

ആഭ്യന്തര സര്‍വിസ് നടത്തുന്ന 16 വിമാനങ്ങളാണ് ജമ്മു വിമാനത്താവളത്തില്‍ ദിവസവും വന്നുപോകുന്നത്. വെള്ളിയാഴ്ച മൂന്ന് സര്‍വിസുകള്‍ മാത്രമാണ് ജമ്മുവില്‍ നിന്നുണ്ടായത്. വ്യോമസേനയുടെ കീഴില്‍ വരുന്ന വിമാനത്താവളമായതിനാല്‍ റണ്‍വേ അടച്ചതു സംബന്ധിച്ച് പ്രതികരിക്കാന്‍ വിമാനത്താവള അധികൃതര്‍ ആദ്യം തയാറായിരുന്നില്ല. തുടര്‍ന്ന് വിഷയം വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബേയും ഡി.ജി.സി.എ അധികൃതരും ശ്രദ്ധയില്‍ പെടുത്തിയ ശേഷമാണ് പ്രശ്നത്തില്‍ ഇടപെടാന്‍ ഇവര്‍ സമ്മതിച്ചത്. റണ്‍വേ സുരക്ഷിതമല്ലന്ന് വിമാനത്താവള അധികൃതരെ നേരത്തേ അറിയിച്ചിരുന്നുവെന്നാണ് വ്യോമസേനയുടെ വിശദീകരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top