ഇടിമിന്നലില്‍ ക്ഷേത്രം തകര്‍ന്നു വീണു

temple collapse by thunder

കാട്ടാക്കട: ഇടിമിന്നലില്‍ ക്ഷേത്രം പൂര്‍ണമായി തകര്‍ന്നു. നെയ്യാര്‍ഡാം കാളിപാറ ലോകാംബിക ക്ഷേത്രമാണ് വ്യാഴാഴ്ച വൈകീട്ട് നിലംപരിശായത്. 20 ലക്ഷത്തിലേറെ രൂപ ചെലവിട്ട് അടുത്തിടെയാണ് ഇത് പുതുക്കിപ്പണിതത്.

ഇടിമിന്നലുണ്ടായ സമയത്ത് കനത്തമഴ കാരണം ക്ഷേത്രത്തിലോ പരിസരത്തോ ആരും ഉണ്ടായിരുന്നില്ല. കുന്നിന്‍മുകളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം തകര്‍ന്നത് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള നെയ്യാര്‍ഡാം നിവാസികളാണ് പുറത്തറിയിച്ചത്. നെയ്യാര്‍ഡാം പൊലീസ്, റവന്യൂ അധികൃതര്‍, സ്ഥലം എം.എല്‍.എ എ.ടി ജോര്‍ജ് എന്നിവര്‍ സ്ഥലത്തത്തെി.

സമുദ്രനിരപ്പില്‍ നിന്ന് 2000ത്തോളം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലെ മകരമാസത്തിലെ ഉത്സവത്തിന് പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ എത്താറുണ്ട്. ഇടിമിന്നലില്‍ ക്ഷേത്രം തകര്‍ന്നതറിഞ്ഞ് ഇവിടേക്ക് ജനപ്രവാഹമാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment