Flash News
ധർമ്മേന്ദ്രയും ഹേമമാലിനിയും വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമായി, അതും ഇരട്ട പേരക്കുട്ടികളുടെ !   ****    പ്രസവശേഷം വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങിവരും: അനുഷ്ക ശര്‍മ്മ   ****    പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ മുന്‍ മന്ത്രിയെ അറസ്റ്റു ചെയ്യാമെങ്കില്‍ എന്തുകൊണ്ട് കിഫ്ബി ചെയര്‍മാനെ അറസ്റ്റു ചെയ്യുന്നില്ല?: അഡ്വ. വീണാ നായര്‍   ****    ഓഖി ദുരന്തം കഴിഞ്ഞിട്ട് മൂന്നു വര്‍ഷം; തോമസ് ഐസക്ക് പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടെ പുനരധിവാസ പാക്കേജ് വെള്ളത്തില്‍ വരച്ച വര പോലെയായി   ****    ജഡായുപ്പാറ നിക്ഷേപകരെ രാവീവ് അഞ്ചല്‍ വഞ്ചിച്ചെന്ന്, നാല്പതു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം   ****   

‘നമസ്‌ക്കാരം അമേരിക്ക’ സംഗീത സാന്ദ്രമാവുന്നു

October 24, 2015 , .

hKRdxAHNeBb9NLIDAoPSqYLgPlIyBFHCLXvCCzVzGvQന്യൂജഴ്‌സി: ഒക്ടോബര്‍ 31 ശനിയാഴ്ച രാവിലെ 11 മണിക്ക് പ്രവാസി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘നമസ്‌ക്കാരം അമേരിക്ക’ പ്രോഗ്രാമില്‍ പ്രശസ്ത ഗായകരായ ബിനോയി ചാക്കോ, സിസിലി ഏബ്രഹാം സംഗീത സംവിധായകന്‍ സുനില്‍ സോളമന്‍ എന്നിവര്‍ പങ്കെടുക്കും.

തങ്ങളുടെ സംഗീതാനുഭവങ്ങള്‍ പങ്കുവെക്കുന്നതോടൊപ്പം പ്രേക്ഷകര്‍ക്കായി ഗാനങ്ങളും ഇവര്‍ അവതരിപ്പിക്കും. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയിലാണ് പരിപാടിയുടെ അവതാരകന്‍. സംഗീത രംഗത്തെ തുടക്കം, വളര്‍ച്ചയുടെ പടവുകള്‍, സുവര്‍ണ്ണ നിമിഷങ്ങള്‍, നേരിട്ട പരീക്ഷണങ്ങള്‍ തുടങ്ങി സംഗീതവുമായി ബന്ധപ്പെട്ട നിരവധി മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ ടോക്ക് ഷോ കടന്നു പോകുന്നത്.

Untitledപ്രവാസി ചാനലിന്റെ ന്യൂജഴ്‌സിയിലെ സ്റ്റുഡിയോ ഫ്ലോറില്‍ ക്യാമറമാന്‍ മഹേഷ്, പ്രൊഡ്യൂസര്‍ ജില്ലി സാമുവല്‍, യുണൈറ്റഡ് മീഡിയാ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍, അനില്‍ പുത്തന്‍ചിറ എന്നിവര്‍ ഷൂട്ടിംഗ് കോ-ഓര്‍ഡിനേറ്റ് ചെയ്തു. ഗ്ലോറിയാ റേഡിയോ സാരഥി ജോര്‍ജ് മാത്യുവാണ് സാങ്കേതിക സഹായം നല്‍കിയത്.

വ്യത്യസ്തവും നൂതനവുമായ വിഷയങ്ങളുമായി എല്ലാ ശനിയാഴ്ചയും രാവിലെ 11 മണിയ്ക്കാണ് യുണൈറ്റഡ് മീഡിയ പ്ലാറ്റ്ഫോമിലുളള പ്രവാസി ചാനലില്‍ ‘നമസ്‌ക്കാരം അമേരിക്ക’ എത്തുന്നത്. അനിയന്‍ ജോര്‍ജ്, വിനീതാ നായര്‍, ജോസ് ഏബ്രഹാം, മധു കൊട്ടാരക്കര, അനില്‍ പുത്തന്‍ചിറ, ജോര്‍ജ് തുമ്പയില്‍ എന്നിവരാണ് ‘നമസ്‌ക്കാരം അമേരിക്ക’യുടെ അവതാരകര്‍.

ലോകമെമ്പാടുമുളള പ്രേക്ഷകര്‍ക്ക് യൂണൈറ്റഡ് മീഡിയാ വഴിയും www.pravasichannel.com എന്ന ചാനല്‍ വെബ്‌സൈറ്റിലൂടെയും പരിപാടി കാണാവുന്നതാണ്.

വിവരങ്ങള്‍ക്ക്: 908 345 5983 എന്ന നമ്പറില്‍ വിളിക്കുക.

1sqHU5CPlFPl6e4ZwVPeFHDIZcXqOVwt21SsmRuNqkg fbaIoJlCafb7Dplc-Yuj93XDXzcXcqlnKmJYoooVF94 zfKrn0AxG9PUakQgRee1heaF4PccMqt0RQEVtaXuImk


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top