Flash News

ആശുപത്രികള്‍ ശുചീകരിക്കാന്‍ ഗോമൂത്രം ഉത്തമമെന്ന് കോണ്‍‌ഗ്രസ് കൗണ്‍സിലര്‍

October 24, 2015 , സ്വന്തം ലേഖകന്‍

cow2മുംബൈ : മുംബൈയില്‍ ആശുപത്രികള്‍ വൃത്തിയാക്കാന്‍ ഗോമൂത്രം ഉപയോഗിക്കണമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പര്‍മീന്ദര്‍ ഭാംറയുടെ നിര്‍ദേശം. തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം പോഷക സമൃദ്ധമായ പാല്‍ കുടുക്കുന്നത് മാത്രമല്ലെന്നും അണുക്കളെ കൊല്ലുന്നതിന് ഗോമൂത്രം ഉപയോഗിക്കുന്നതു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം വീട്ടില്‍ വര്‍ഷങ്ങളായി ഗോമൂത്രം അണുനാശിനിയായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയിലെ ആശുപത്രികള്‍ വൃത്തിയാക്കുന്നതിന് ഗോമൂത്രം ഉപയോഗിക്കണമെന്ന നിര്‍ദേശം അദ്ദേഹം ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനു മുന്നില്‍ വച്ചു.

അതേസമയം ഗോമൂത്രം അണുനാശിനിയാണെന്ന് ഉറപ്പ് പറയാന്‍ ആരോഗ്യവകുപ്പ് തയ്യാറല്ല. ഇതു സംബന്ധിച്ച നിര്‍ദേശം ലഭിച്ചതായി അറിയില്ലെന്ന് കെഇഎം അശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആയുര്‍വേദത്തില്‍ ഗോമൂത്രം കീടനാശിനിയായി ഉപയോഗിച്ചിരുന്നതായി പറയുന്നുണ്ടെങ്കിലും ആശുപത്രികളില്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്നും അധികൃതർ അറിയിച്ചു. ഗോമൂത്രം കാന്‍സര്‍ ചികിത്സയ്ക്ക് ഉത്തമമാണെന്ന് ബിജെപി അംഗം ശങ്കര്‍ ഭായ് നേരത്തെ രാജ്യസഭയില്‍ വാദിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top