പാകിസ്താനില്‍ നിന്ന് ഇന്ത്യന്‍ പെണ്‍കുട്ടി ഗീത ഇന്നത്തെും

Githa..Indian girl from pakistanകറാച്ചി: 15 വര്‍ഷംമുമ്പ് പാകിസ്താനിലത്തെിയ ബധിരയും മൂകയുമായ ഇന്ത്യന്‍ പെണ്‍കുട്ടി ഗീത തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ തിരിച്ചത്തെും. അതിര്‍ത്തി കടക്കുമ്പോള്‍ ഏഴോ എട്ടോ വയസ്സുണ്ടായിരുന്ന ഗീത ഇപ്പോള്‍ 23കാരിയാണ്.

ഗീതയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട എല്ലാരേഖകളും ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തയാറാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടിന് കറാച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ ഗീതയോടൊപ്പം ഇവരെ സംരക്ഷിച്ച ഈദി ഫൗണ്ടേഷന്‍ ഭാരവാഹിയായ ഫഹദ് ഈദിയുമുണ്ടാകും. മാതാപിതാക്കളുടെ ഡി.എന്‍.എ പരിശോധിച്ചശേഷമേ ഗീതയെ കുടുംബത്തിന് കൈമാറുകയുള്ളൂ.

പഞ്ചാബിലെ ജലന്ധറില്‍ ഒരു ഉല്‍സവത്തിന് കുടുംബത്തോടൊപ്പം പോയപ്പോഴാണ് 15 വര്‍ഷം മുമ്പ് ഗീത കൂട്ടംതെറ്റി ലാഹോറിലേക്കുള്ള ഒരു ട്രെയിനില്‍ അകപ്പെട്ടത്. ലാഹോറിലത്തെിയ പെണ്‍കുട്ടിക്ക് തന്റെ വീടിനെക്കുറിച്ചോ മാതാപിതാക്കളെ കുറിച്ചോ ഉള്ള വിവരങ്ങള്‍ പറഞ്ഞുകൊടുക്കാനായില്ല. ഗീതയെ ഏറ്റെടുത്ത ഈദീ ഫൗണ്ടേഷന്‍ ഇവരെ ലാഹോറിലെ ഒരു കുടുംബത്തിന് സംരക്ഷിക്കാന്‍ നല്‍കി. അവരാണ് ഗീത എന്ന പേരുനല്‍കി ഇത്രയും കാലം നോക്കിവളര്‍ത്തിയത്. ഹീര എന്നാണ് യഥാര്‍ഥ പേര്.

പെണ്‍കുട്ടിയുടെ തിരോധാനത്തെച്ചൊല്ലി വിവാദമുയര്‍ന്നതിനാല്‍ ഡി.എന്‍.എ പരിശോധനക്കു ശേഷമേ കുടുംബത്തിന് വിട്ടുനല്‍കൂ. അതുവരെ ഇവരെ സര്‍ക്കാര്‍ വക സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment