വാജ്പേയിയുടെ കോലം കത്തിച്ചയാളാണ് വി. മുരളീധരന്‍ എന്ന് കെ. രാമന്‍പിള്ള

k raman pillaiതിരുവനന്തപുരം: പ്രധാനമന്ത്രിയായി എന്നു അറിഞ്ഞപ്പോള്‍ അടല്‍ബിഹാരി വാജ്പേയിയുടെ കോലം കത്തിച്ച് ആഘോഷിച്ചയാളാണ് വി. മുരളീധരനെന്ന് കെ. രാമന്‍പിള്ള. തന്റെ ഫേസ്ബുക് പേജിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന് എതിരെ ഗുരുതര ആരോപണം രാമന്‍പിള്ള ഉന്നയിക്കുന്നത്.

‘1999 വരെ ബി.ജെ.പിയെയും അതിന്‍െറ നേതാക്കളെയും അവഹേളിച്ച് മാത്രം ശീലിച്ചിട്ടുള്ളയാളാണ് മുരളീധരന്‍. വാജ്പേയിയുടെ കോലം കത്തിച്ചവരില്‍ ഒരാള്‍ പാര്‍ട്ടിയുടെ സമുന്നത സ്ഥാനത്ത് എത്തി എന്നറിഞ്ഞ് പ്രതിഷേധിച്ച് രാജിവെച്ച നെടുമ്പാശ്ശേരി ബാലചന്ദ്രന്‍ എന്നയാളെ ഓര്‍ക്കുന്നു. മിസ്ഡ് കാള്‍ അടിച്ച് പാര്‍ട്ടിയില്‍ അംഗത്വം എടുക്കണമെന്ന വി. മുരളീധരന്റെ പരസ്യമായ ആഹ്വാനം ചെവിക്കൊണ്ട് സാമൂഹികവിരുദ്ധനും അംഗത്വം എടുത്ത് പാര്‍ട്ടിയെ തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് പുതിയ പാര്‍ട്ടി ഉണ്ടാക്കി എന്നൊരു കുറ്റവും എന്‍െറ മേല്‍ ചുമത്തി പ്രചാരണം നടത്തുന്നതായി അറിഞ്ഞു. അത് നിഷേധിക്കുന്നില്ല. പക്ഷേ, ഉമാഭാരതിയും കല്യാണ്‍സിങ്ങും വേറെ പാര്‍ട്ടി ഉണ്ടാക്കിയിട്ടും അവരെ തിരികെ കൊണ്ടുവന്ന് കേന്ദ്രമന്ത്രി പദവി അടക്കം നല്‍കിയ മോദിക്കും അമിത്ഷാക്കും എതിരെയുള്ള പ്രഹരമായിട്ടേ ഈ പ്രചാരണത്തെ കാണാന്‍ കഴിയൂ’വെന്നും രാമന്‍പിള്ള പറഞ്ഞു.

Print Friendly, PDF & Email

Leave a Comment