Flash News

കേരള ഹൗസിലെ ബീഫ് വിവാദത്തില്‍ പ്രധാനമന്ത്രി ഇടപെട്ടു, റിപ്പോര്‍ട്ട് തേടി

October 27, 2015 , സ്വന്തം ലേഖകന്‍

keralabeefന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസ് കാന്‍റീനില്‍ പൊലീസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോര്‍ട്ട് തേടി. പൊലീസ് നടപടിയെ വിമര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനും കത്തയച്ചതിന്‍െറ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് മോദി റിപ്പോര്‍ട്ട് തേടിയത്. കേന്ദ്ര സര്‍ക്കാറിന്‍െറ കീഴിലുള്ള ഡല്‍ഹി പൊലീസ് അനുമതി ചോദിക്കാതെ കേരള ഹൗസില്‍ റെയ്ഡ് നടത്തിയത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഉമ്മന്‍ ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടു.

കേരള ഹൗസ് കേരള സര്‍ക്കാറിന്‍െറ അധികാര പരിധിയില്‍ വരുന്ന സ്ഥാപനമാണ്. അങ്ങനെയിരിക്കെ സര്‍ക്കാറിന്‍െറയോ റെസിഡന്‍റ് കമീഷണറുടെയോ മുന്‍കൂര്‍ അനുമതി കൂടാതെ കാന്‍റീനില്‍ ഡല്‍ഹി പൊലീസ് പ്രവേശിച്ചതും ജീവനക്കാരെ ചോദ്യം ചെയ്തതും ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനോട് ആവശ്യപ്പെടണമെന്നും സംഭവത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

13TH_BHUSHAN_1719382f

വിഷ്ണു ഗുപ്ത

പൊലീസ് നടപടി ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ രംഗത്തുവന്നു. കേരളത്തോട് യോജിക്കുന്നുവെന്ന് പറഞ്ഞ കെജ്രിവാള്‍, ബി.ജെ.പിക്കും മോദിക്കും ഇഷ്ടമില്ലാത്തത് ഭക്ഷിക്കുന്നുവെന്ന സംശയത്തിന്‍െറ പേരില്‍ ഡല്‍ഹി പൊലീസ് കേരള ഹൗസില്‍ ചെന്ന് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുമോയെന്ന് ചോദിച്ചു. ഡല്‍ഹി പൊലീസ് ബി.ജെ.പി സേനയായാണ് പ്രവര്‍ത്തിക്കുന്നതെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറ്റപ്പെടുത്തി.

ദാദ്രിയില്‍ അഖ്‌ലാഖിനെ കൊന്ന ശക്തികള്‍ തന്നെയാണ് കേരള ഹൗസ് കാന്‍റീനില്‍ കടന്നുകയറിയതെന്നും മലയാളിയുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ഭക്ഷണ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും സംഘ്പരിവാര്‍ അജണ്ട തടയണമെന്നും ആവശ്യപ്പെട്ട് ഇടത് എം.പിമാര്‍ ഡല്‍ഹി കേരള ഹൗസിന് മുന്നില്‍ ധര്‍ണ നടത്തി. വി.എസ്. അച്യുതാനന്ദന്‍, എ.കെ. ആന്‍റണി, രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരും റെയ്ഡില്‍ പ്രതിഷേധിച്ചു.

പൊലീസ് പരിശോധനയുടെ പേരില്‍ നിര്‍ത്തിവെച്ച ബീഫ് വിഭവങ്ങള്‍ കേരള ഹൗസ് കാന്‍റീനില്‍ ബുധനാഴ്ച മുതല്‍ ലഭിക്കുമെന്ന് കേരള ഹൗസ് അറിയിച്ചു.

ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയുടെ പരാതിയെ തുടര്‍ന്നാണ് കേരള ഹൗസ് ജീവനക്കാര്‍ നടത്തുന്ന കാന്‍റീനില്‍ പൊലീസ് മിന്നല്‍ റെയ്ഡ് നടത്തിയത്. പോത്തിറച്ചി മാത്രമാണ് വിളമ്പുന്നതെന്ന് വിശദീകരിച്ചുവെങ്കിലും പൊലീസ് തൃപ്തരായില്ല. അടുക്കളയില്‍ കയറി പരിശോധിച്ചുവെങ്കിലും ഗോ മാംസം കണ്ടത്തൊനായില്ല. കേരള ഹൗസില്‍ പശു ഇറച്ചി വിളമ്പുന്നുവെന്ന് മലയാളി സുഹൃത്തുക്കള്‍ അറിയിച്ചതനുസരിച്ചാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് വിഷ്ണു ഗുപ്ത പറഞ്ഞു.

LDF MPs strike at Delhi Kerala house


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top