Flash News

സി.പി.എം എന്നും അധികാരത്തിലത്തെിയത് ജാതി, മത വികാരം ചൂഷണം ചെയ്ത് -ആന്റണി

October 28, 2015 , സ്വന്തം ലേഖകന്‍

antony_1037356eതിരുവനന്തപുരം: ജാതി-മത വികാരം മാറിമാറി ചൂഷണം ചെയ്താണ് എല്ലാക്കാലത്തും സി.പി.എം കേരളത്തില്‍ അധികാരത്തിലത്തെിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. ബി.ജെ.പിയെ നേരിടാനുള്ള ശേഷി സി.പി.എമ്മിനില്ലന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ ബി.ജെ.പി ബന്ധം ആരോപിക്കുന്ന വി.എസ് 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയിച്ചതെങ്ങനെയെന്ന് വ്യക്തമാക്കണം. അന്ന് ഇ.എം.എസ് കേരളമെമ്പാടും ശരീഅത്തിനെതിരെ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സദ്ദാം ഹുസൈന് സി.പി.എം സിന്ദാബാദ് വിളിച്ചു. മാറിമാറി ജാതിവികാരം ചൂഷണം ചെയ്താണ് അവര്‍ ഭരണം നേടിയത്. ഇത്ര പച്ചയായി മുസ്ലിം വിരുദ്ധ രാഷ്ട്രീയം സി.പി.എമ്മിനെപ്പോലെ പറഞ്ഞ മറ്റൊരു പാര്‍ട്ടിയില്ല. അത് ചരിത്രമാണ്.

ഉത്തരേന്ത്യയില്‍ ആര്‍.എസ്.എസ് അഴിച്ചുവിട്ട വര്‍ഗീയ വിദ്വേഷത്തിന്റെ വിഷക്കാറ്റ് ഇവിടെ വീശാന്‍ അനുവദിക്കരുത്. ഉത്തരേന്ത്യയില്‍ മേല്‍വിലാസമില്ലാത്ത സി.പി.എമ്മിന് അതിനെ നേരിടാനാവില്ല. കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. ഇടതുപക്ഷത്തിന്റെ അന്ധമായ കോണ്‍ഗ്രസ് വിരോധം വര്‍ഗീയകക്ഷികളെ പ്രോത്സാഹിപ്പിക്കുകയാണ്. കാലഘട്ടത്തിന് ചേര്‍ന്ന പാര്‍ട്ടിയല്ല സി.പി.എം. പഴയ സ്റ്റാലിനിസത്തിന്റെ കെട്ടുവിടാത്ത നേതാക്കള്‍ അവര്‍ക്കിടയിലുണ്ട്. തങ്ങളുടെ ആള്‍ക്കാര്‍ എന്ത് കുറ്റം ചെയ്താലും സംരക്ഷിക്കുകയാണ്. കാരായിമാരെ മത്സരിപ്പിക്കുന്നത് ഇതിന് തെളിവാണ്. കുറ്റമുക്തരാക്കുംമുമ്പ് അവരെ മത്സരിപ്പിക്കുന്നതിലൂടെ അക്രമത്തിന് ലൈസന്‍സ് നല്‍കുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് യു.ഡി.എഫ് ഭരണത്തുടര്‍ച്ചയുടെ സന്ദേശമാകണം. മൂന്നാംമുന്നണി കേരളത്തില്‍ ചെലവാകില്ല. അതിന്റെ പേരില്‍ എസ്.എന്‍.ഡി.പിക്കും ബി.ജെ.പിക്കും ദുഃഖിക്കേണ്ടി വരും. സഖ്യം ഇരുവര്‍ക്കും നഷ്ടക്കച്ചവടമായിരിക്കും. ബി.ജെ.പിക്ക് ഇത്തവണ വോട്ട് കുറയും. സെമിഫൈനലായി കണക്കാക്കപ്പെടുന്ന തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അവര്‍ കളത്തിന് പുറത്താകും. ഫൈനല്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലായിരിക്കും. എസ്.എന്‍.ഡി.പിയുടെ പാര്‍ട്ടി രൂപവത്കരണ നീക്കത്തില്‍ ഒരു ആശങ്കയുമില്ല. കേരളത്തിന്റെ രക്ഷക്ക് യു.ഡി.എഫ് ഭരണം തുടരണം. കോണ്‍ഗ്രസിലോ യു.ഡി.എഫിലോ ഒരു നേതൃതര്‍ക്കവുമില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ആര് നയിക്കുമെന്ന് അപ്പോള്‍ വ്യക്തമാക്കും. ഇപ്പോള്‍ അത് പറയാന്‍പറ്റിയ സമയമല്ല. മലപ്പുറത്തും മറ്റും ഇപ്പോള്‍ നടക്കുന്ന സൗഹൃദമത്സരം നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. കോണ്‍ഗ്രസ്-ലീഗ് ബന്ധം സുദൃഢമാണെന്നും ആന്‍റണി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top