ന്യൂയോര്‍ക്ക്: വിചാരവേദി സാഹിത്യത്തോടൊപ്പം കാലിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ തുടങ്ങിയിട്ട് ഒന്‍പതു വര്‍ഷം തികയുന്നു. വിചാരവേദിയുടെ വിജയകരമായ മുന്നേറ്റത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ സാഹിത്യകാരന്മാരേയും സാഹിത്യപ്രേമികളേയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
വിചാരവേദിയുടെ നവംബര്‍ 8, 2015-ന് 222 66 ബ്രാഡോക് അവന്യൂ, ബെല്‍റൊസില്‍ വെച്ചു നടക്കുന്ന 9-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത് ‘സാഹിത്യത്തിന്റെ ലക്ഷ്യം’ എന്ന വിശാലമായ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ്. സാഹിത്യ സമ്മേളനത്തിന് ഡോ. എ. കെ. ബി. പിള്ള അദ്ധ്യക്ഷ്യം വഹിക്കുന്നു. ഡോ. ജോയ് ടി. കുഞ്ഞാപ്പു, ഡോ. ശശിധരന് കൂട്ടല എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്. കൂടാതെ മറ്റു പ്രമുഖ വ്യക്തികളും ഈ വിഷയത്തെക്കുറിച്ചു സംസാരിക്കുന്നതായിരിക്കും.
വിചാരവേദിയുടെ 9-ാം വാര്‍ഷികാഘോഷത്തിലേക്കും സാഹിത്യ ചര്‍ച്ചയിലേക്കും ഏവര്‍ക്കും സ്വാഗതം.
കൂടതല്‍ വിവരങ്ങള്‍ക്ക്: വാസുദേവ് പുളിക്കല്‍ 516 749 1939, സാംസി കൊടുമണ്‍ 516 270 4302.
സെക്രട്ടറി,
സാംസി കൊടുമണ്‍
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply