ജനങ്ങള്‍ക്ക് പാര്‍ട്ടികളിലും നേതാക്കളിലും വിശ്വാസം നഷ്ടപ്പെട്ടെന്ന് ആന്റണി

download (1)തിരുവനന്തപുരം: ജനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളിലും നേതാക്കളിലും വിശ്വാസമില്ലാതായെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. വിശ്വാസ്യത നഷ്ടപ്പെട്ട പ്രസ്ഥാനങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പ്രയാസമാണ്. തൊഴില്‍പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വീഴ്ച പറ്റിയാല്‍ മൂന്നാര്‍ ആവര്‍ത്തിക്കും. മൂന്നാറിലെ തോട്ടംതൊഴിലാളി സമരം പരിഹരിക്കപ്പെട്ടെങ്കിലും പ്രശ്നങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ജനകീയ സമരങ്ങളെ എല്ലാക്കാലത്തും പൊലീസിനെക്കൊണ്ട് നേരിടാമെന്ന് ധരിക്കരുത്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അവ പരിഹരിക്കാനും ട്രേഡ് യൂനിയനുകള്‍ക്ക് സാധിക്കാത്തതിന്റെ പരിണിതഫലമാണ് മൂന്നാറില്‍ കണ്ടത്. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അവരോടൊപ്പം നില്‍ക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കാകണം. പുതുതലമുറയിലെ നേതാക്കള്‍ക്ക് രാഷ്ട്രീയ സ്വപ്നങ്ങളില്ലാത്തതിനാല്‍ അവര്‍ ഒറ്റപ്പെടുന്നു. വിശ്വാസ്യതയുടെ കാര്യത്തില്‍ വരദരാജന്‍ നായര്‍ മാതൃകയാണെന്നും ആന്‍റണി പഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment