തോല്‍വി ഉറപ്പായപ്പോള്‍ പിണറായിക്ക് വിറളി പിടിച്ചു -ഉമ്മന്‍ ചാണ്ടി

ummanകൊല്ലം: തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായ പിണറായി വിജയന്‍ വിറളി പിടിച്ച് നടക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളാപ്പള്ളിയും ആര്‍.എസ്.എസുമായി കൂട്ടുചേരാന്‍ താന്‍ കൂട്ടുനില്‍ക്കുന്നെന്നാണ് പിണറായി പറയുന്നത്. തനിക്ക് അതിന് സമയമില്ല. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പിലും തോല്‍ക്കാന്‍ കാരണം വെള്ളാപ്പള്ളി-ആര്‍.എസ്.എസ് ബന്ധമായിരുന്നോ എന്ന് പിണറായി വ്യക്തമാക്കണം. സി.പി.എമ്മിന്റെ കൈയിലിരിപ്പാണ് തോല്‍വിക്ക് കാരണം. പറയുന്ന കാര്യങ്ങള്‍ ചെയ്യാത്തതിനാല്‍ എല്‍.ഡി.എഫില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment