ജോണി മത്തായി നിര്യാതനായി

johny

ഡാളസ്: ഇലന്തൂര്‍ മണ്ണം‌തലക്കല്‍ ജോണി മത്തായി (ജോണി 75) ഡാലസില്‍ നിര്യാതനായി. ദീര്‍ഘകാലം കല്‍ക്കട്ടയില്‍ ന്യൂയോ കാര്‍ബണ്‍സ് കമ്പനിയില്‍ സെയില്‍സ് മാനേജര്‍ ആയി ജോലി ചെയ്തിരുന്ന പരേതന്‍ മൂത്ത മകനോടും കുടുംബത്തോടുമൊപ്പം ഡാളസിലെ ഫ്രിസ്‌കോയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പത്തനാപുരം കുടല്‍കൊല്ലൂരെത്ത് ഏലിയാമ്മയാണ് സഹധര്‍മ്മിണി.

മാത്യു ജോണ്‍ (ഡാളസ്), തോമസ് ജോണ്‍ (ക്വാളിറ്റി ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍, ദുബായ്) എന്നിവര്‍ മക്കളും, മഞ്ജു (വകയാര്‍ മേലെപുതുപറമ്പില്‍), ജീന (നിലമ്പൂര്‍ ഇടക്കര കാവുങ്കല്‍) മരുമക്കളും ആണ്.

സംസ്ക്കാരം ഇലന്തുര്‍ മാര്‍ത്തോമ വലിയ പള്ളി സെമിത്തേരിയില്‍ പിന്നീട്.

പൊതുദര്‍ശനം നവംബര്‍ 1 ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 8 മണി വരെ ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമ പള്ളിയില്‍ (1400 W. Frankford Rd., Carrollton, TX 75007).

കൂടുതല്‍ വിവരങ്ങള്‍ക്ക്: റെഞ്ചി ഫിലിപ്പോസ് 972 998 8690.

Print Friendly, PDF & Email

Leave a Comment