Flash News

ബീഫ് വിവാദം: ചെന്നിത്തലയും കത്തയച്ചു

October 29, 2015 , സ്വന്തം ലേഖകന്‍

chennithalaതിരുവനന്തപുരം: കേരള ഹൗസിലെ റസ്റ്റാറന്‍റില്‍ ബീഫ് വിതരണം ചെയ്തെന്ന പരാതിയെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡില്‍ പ്രതിഷേധം രേഖപ്പെടുത്തി മന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനും ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങിനും കത്തയച്ചു.

നടപടിക്രമങ്ങള്‍ പാലിക്കാതെയും നിയമവിരുദ്ധമായും നടത്തിയ റെയ്ഡ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ വഷളാക്കാനേ ഉപകരിക്കൂവെന്ന് അദ്ദേഹം പറയുന്നു. കേരള ഹൗസ് അധികൃതരുടെ ഭാഗത്തുനിന്ന് നിയമലംഘനം ഉണ്ടായിട്ടില്ല. റെസിഡന്‍റ് കമീഷണറുടെ അനുവാദമില്ലാതെ കേരള ഹൗസില്‍ പ്രവേശിച്ച് റെയ്ഡ് നടത്തിയത് ഗൗരവതരമാണ്. കേരള ഹൗസ് സര്‍ക്കാറിന്റെ ഒൗദ്യോഗിക ഗെസ്റ്റ് ഹൗസാണ് എന്നതുകൊണ്ട് ബന്ധപ്പെട്ടവരുടെ അനുവാദമില്ലാതെ ഡല്‍ഹി പൊലിസീന് അകത്തുകടക്കാനോ പരിശോധിക്കാനോ അധികാരമില്ല. സംഭവം നിര്‍ഭാഗ്യകരവും അപലപനീയവുമാണെന്നും കത്തില്‍ പറഞ്ഞു.

കേരള ഹൗസില്‍ എന്ത് ഭക്ഷണം പാകം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഡല്‍ഹി പൊലീസോ ബി.ജെ.പിയോ അല്ലന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന പൗരന്മാര്‍ക്ക് നല്‍കിയ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് കഴിഞ്ഞ ദിവസത്തെ സംഭവം. സംസ്ഥാനത്തിന്റെ ഓഫിസായാണ് ഡല്‍ഹിയില്‍ കേരള ഹൗസ് പ്രവര്‍ത്തിക്കുന്നത്. അവിടെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ മാത്രമേ പൊലീസിന് ഇടപെടേണ്ടതുള്ളൂ.

ബി.ജെ.പി അവരുടെ നിലപാടുകള്‍ കേരളത്തിലേക്കും വ്യാപിപ്പിക്കുന്നുവെന്ന സൂചന നല്‍കുന്നുണ്ട്. നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കാനാണ് നോക്കുന്നത്. ഇത് വിലപ്പോവില്ല. ജനങ്ങളെ വര്‍ഗീയവും ജാതീയവുമായി വേര്‍തിരിക്കാനുള്ള ശ്രമം പരാജയപ്പെടുമെന്നും ബി.ജെ.പിക്ക് വോട്ടും സീറ്റും കുറയുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പില്‍ കാണാനിരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top