ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മാണിയും രാജിവെക്കണമെന്ന് വി.എസ്

vs-achuthanandan_5തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, നിയമമന്ത്രി എന്നിവര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പട്ടാപ്പകല്‍ നടുറോഡില്‍ കൊലപാതകം ചെയ്തവന് ജനകീയ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയെടുക്കാനുള്ള കള്ളപ്രചാരണമാണ് ഉമ്മന്‍ ചാണ്ടി നടത്തുന്നത്. കോടതി വിധിയോടുള്ള വെല്ലുവിളിയാണിത്.

പാമോലിന്‍, ബാര്‍ കോഴക്കേസിലെ കോടതി വിധികള്‍ തീര്‍ത്തും വ്യത്യസ്തമാണ്. പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തുടരന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. ഇതിന്‍െറ എഫ്.ഐ.ആറിലോ കുറ്റപത്രത്തിലോ ഉള്‍പ്പെടുത്താതിരുന്ന അദ്ദേഹത്തെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് പ്രതിചേര്‍ത്ത് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ ബാര്‍ കോഴക്കേസില്‍ താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി കെ.എം. മാണിയെ പ്രതിയാക്കി എഫ്.ഐ.ആര്‍ ഇടുകയായിരുന്നു.

വിജിലന്‍സ് ഡയറക്ടര്‍ നിയമവിരുദ്ധ നടപടി സ്വീകരിച്ചത് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മാണി എന്നിവരുടെ നിര്‍ദേശ പ്രകാരമാണ്. ഇന്ത്യയില്‍ ഇങ്ങനെ സര്‍ക്കാറിന്റെ ഒത്താശയോടെ വിജിലന്‍സ് അന്വേഷണം അട്ടിമറിച്ച സംഭവമുണ്ടായിട്ടില്ലന്നും വി.എസ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment