Flash News

സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ

October 30, 2015 , സ്വന്തം ലേഖകന്‍

raped software engineer and prathiമുംബൈ: സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്ന ആന്ധ്ര സ്വദേശിനി എസ്തര്‍ അനൂഹ്യയെ (23) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. ചന്ദ്രഭാന്‍ സനാപിനാണ് (39) വധശിക്ഷ വിധിച്ചത്. സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നുപറഞ്ഞ കോടതി പ്രതിയെ മരണംവരെ തൂക്കിലേറ്റാന്‍ വിധിച്ചു.

മുംബൈ ഗോരെഗാവില്‍ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വിസസില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു മച്ചിലിപട്ടണം സ്വദേശിയായ എസ്തര്‍. 2014 ജനുവരി അഞ്ചിനായിരുന്നു കൊലപാതകം. അന്നു പുലര്‍ച്ചെ ക്രിസ്മസ് അവധിക്കുശേഷം ആന്ധ്രയില്‍ നിന്ന് തിലക്നഗര്‍ ടെര്‍മിനസില്‍ വന്നിറങ്ങിയതായിരുന്നു എസ്തര്‍. വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് പ്ലാറ്റ്ഫോമിലിരിക്കുകയായിരുന്ന എസ്തറെ അന്ധേരിയിലെ ഹോസ്റ്റലില്‍ എത്തിക്കാമെന്ന് പറഞ്ഞാണ് ചന്ദ്രഭാന്‍ സനാപ് സമീപിച്ചത്. ടാക്സി ഡ്രൈവറാണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. സംശയം തോന്നാതിരുന്ന എസ്തര്‍ ബൈക്കില്‍ ഇയാള്‍ക്കൊപ്പം യാത്ര തിരിച്ചു.

കാഞ്ചൂര്‍മാര്‍ഗിലെ വിജനമായ പ്രദേശത്ത് കൊണ്ടുപോയി എസ്തറെ ബലാത്സംഗം ചെയ്തു. ചെറുത്തപ്പോള്‍ തലയില്‍ കല്ലുകൊണ്ടിടിച്ചും ദുപ്പട്ടകൊണ്ട് കഴുത്തുഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു. ബൈക്കിലെ പെട്രോള്‍ ഒഴിച്ച് മൃതദേഹത്തിന് തീകൊളുത്തിയശേഷം ഇവരുടെ ബാഗുകളുമായി സനാപ് കടന്നുകളഞ്ഞു. 11 ദിവസത്തിനുശേഷം ഭാണ്ഡുപ്പിലെ തടാകത്തിലാണ് പാതി കത്തിയ മൃതദേഹം കണ്ടത്തെിയത്. റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് സനാപിനെ പൊലീസ് തിരിച്ചറിഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top