ജിം കെനിയുടെ ഫണ്ട്‌ റൈസിംഗ്‌ വന്‍ വിജയമായി

imageഫിലഡല്‍ഫിയ: മേയര്‍ സ്ഥാനാര്‍ത്ഥി ജിം കെനിയുടെ (ഡമോക്രാറ്റിക്‌) തെരഞ്ഞെടുപ്പിനായി ഏഷ്യന്‍ സമൂഹം നടത്തിയ ഫണ്ട്‌ റൈസിംഗ്‌ വന്‍ വിജയമായി. ഒക്‌ടോബര്‍ 29-ന്‌ വ്യാഴാഴ്‌ച സുറാബോള്‍ ബാങ്ക്വറ്റ്‌ ഹാളില്‍ നടന്ന ചടങ്ങ്‌ ഏഷ്യന്‍ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ്‌ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സിന്റെ (A.F.U.S) ആഭിമുഖ്യത്തിലായിരുന്നു.

ചൈനീസ്‌, കംബോഡിയന്‍, കൊറയന്‍, ഫിലിപ്പീന്‍സ്‌, വിയറ്റ്‌നാം, ലാവോസ്‌, ഇന്‍ഡ്യന്‍, ബംഗ്ലാദേശ്‌ തുടങ്ങിയ രാജ്യങ്ങളിലെ സാമൂഹ്യ നേതാക്കളുടെ സംയുക്ത സംഘടനയാണ്‌ ഏഷ്യന്‍ ഫെഡറേഷന്‍.

ഫിലഡല്‍ഫിയയിലെ ഏഷ്യന്‍ സമൂഹം രാഷ്‌ട്രീയ രംഗത്ത്‌ വളരെ സജീവമാണെന്നും, തെരഞ്ഞെടുപ്പില്‍ പങ്കാളിത്തംകൊണ്ട്‌ ശ്രദ്ധിക്കപ്പെടുന്നുവെന്നും, ദീര്‍ഘകാലത്തെ സുദൃഢബന്ധം നിലനിന്നുപോന്നതുമാണ്‌ എനിക്ക്‌ ആവേശം പകരുന്നത്‌. കുടിയേറ്റ നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെടണമെന്നും കുടിയേറ്റ സമൂഹം രാഷ്‌ട്രത്തിനും പ്രത്യേകിച്ച്‌ ഫിലഡല്‍ഫിയയ്‌ക്കും നല്‍കിയ സംഭാവനകള്‍ വിസ്‌മരിക്കാവുന്നതല്ലെന്നും ജിം കെനി വ്യക്തമാക്കി.

താനും കുടിയേറ്റസമൂഹത്തില്‍പ്പെട്ടതാണെന്നും തന്റെ പൂര്‍വ്വികര്‍ അയര്‍ലന്റില്‍ നിന്നും കുടിയേറിയവരാണെന്നും ആദ്യകാല കുടിയേറ്റക്കാര്‍ അനുഭവിച്ച കഷ്‌ടതകള്‍ മനസിലാക്കിയിട്ടുണ്ടെന്നും കെനി കൂട്ടിച്ചേര്‍ത്തു. നമുക്ക്‌ ഒരുമിച്ച്‌ ഫിലഡല്‍ഫിയയുടെ വളര്‍ച്ചയ്‌ക്കും പുരോഗതിയിലേക്കും മുന്നേറാന്‍ നിങ്ങളുടെ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന്‌ ആഹ്വാനം ചെയ്‌തപ്പോള്‍ നീണ്ട കരഘോഷത്തോടെ ഏറ്റുവാങ്ങി.

കൗണ്‍സില്‍മാന്‍ ബാബി ഹീനന്‍ രാഷ്‌ട്രീയ രംഗത്ത്‌ സജീവമായി പങ്കെടുക്കാന്‍ ഉത്‌ബോധിപ്പിച്ചു. ജിം കെനിക്ക്‌ വന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്‌തു. ജിംകെനിയെ സദസിന്‌ പരിചയപ്പെടുത്തി. അറ്റോര്‍ണി കുംഗ്‌സണ്‍ യു. ചടങ്ങുകള്‍ നിയന്ത്രിച്ചു.

ഏഷ്യന്‍ ഫെഡറേഷന്‍ സ്ഥാപകന്‍ ഡോ. മന്‍സു പാര്‍ക്ക്‌ നേതൃത്വം നല്‍കിയ ഫണ്ട്‌ റൈസിംഗില്‍ ബിസിനസ്‌ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന്‌ അലക്‌സ്‌ തോമസ്‌, ജോബി ജോര്‍ജ്‌ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ അവര്‍ അറിയിച്ചു. നവംബര്‍ 3-ന്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ ഇന്ത്യന്‍ സമൂഹത്തോട്‌ പ്രത്യേകിച്ച്‌ മലയാളി സമൂഹത്തോട്‌ അഭ്യര്‍ത്ഥിച്ചു.

image (1) image (2) image (3)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment