Flash News

തുടരന്വേഷണം പ്രഖ്യാപിച്ച് ബാര്‍ കോഴക്കേസില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാവില്ല –പിണറായി

October 31, 2015 , സ്വന്തം ലേഖകന്‍

pinarayiകൊച്ചി: ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് തുടരന്വേഷണം പ്രഖ്യാപിച്ചതുകൊണ്ട് മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ നിന്ന് കേരളത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാവില്ലന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. യു.ഡി.എഫിന്റെ അവസാനം കുറിക്കുന്നതാവും തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വിധിയെന്നും അദ്ദേഹം പറഞ്ഞു.

തുടരന്വേഷണം നേരത്തെ പ്രഖ്യാപിക്കേണ്ടതായിരുന്നു. അഴിമതി നടത്തിയെന്ന് കോടതി കണ്ടത്തെിയ സാഹചര്യത്തില്‍ മാണി രാജി വെക്കണം. മന്ത്രി സ്ഥാനത്ത് തുടര്‍ന്നാല്‍ തുടരന്വേഷണം അട്ടിമറിക്കപ്പെടും. ഇത്തരം കേസുകളില്‍ നിയമപരമായി സ്വീകരിക്കുന്ന കീഴ്‌വഴക്കങ്ങളും ജനാധിപത്യ രീതികളും ഉമ്മന്‍ ചാണ്ടിയും മാണിയും ലംഘിക്കുകയാണ്. ഡി.ജി.പി. റാങ്കിലുള്ള തോമസ് ജേക്കബിനെതിരെ ഡി.ജി.പി. സെന്‍കുമാറും ചീഫ് സെക്രട്ടറിയും രംഗത്തു വന്നിരിക്കുന്നു. തോമസ് ജേക്കബിനെതിരെ നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി എന്തടിസ്ഥാനത്തില്‍ പറയും? ഇതെല്ലാം മാണിയെ രക്ഷിക്കാനാണ്.

ബാലകൃഷ്ണപിള്ളയെ മുന്നണിയിലെടുക്കുന്നത് എല്‍.ഡി.എഫ് ആലോചിക്കേണ്ട കാര്യമാണ്. ന്യൂനപക്ഷ വര്‍ഗീയതയുടെ ഏറ്റവും വലിയ രൂപമാണ് എസ്.ഡി.പി.ഐ എന്ന് അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top