പോസ്റ്റല്‍ ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ ചിഹ്നം മാറി

voteകോഴിക്കോട്: പോസ്റ്റല്‍ ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ ചിഹ്നം അച്ചടിച്ചതില്‍ പിശക് പറ്റിയതിനെ തുടര്‍ന്ന് മാറ്റിനല്‍കാന്‍ ഉത്തരവ്. കൊടുവള്ളി ബ്ലോക് പഞ്ചായത്ത് കോളിക്കല്‍ ഡിവിഷനില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നബീസ കുഞ്ഞിമരക്കാരുടെ ചിഹ്നമാണ് മാറിയത്. തുലാസിന് പകരം ഗ്ലാസ് അടയാളമാണ് പോസ്റ്റല്‍ ബാലറ്റില്‍ അച്ചടിച്ചുവന്നത്. പിശക് ശ്രദ്ധയില്‍പെട്ട ഉടന്‍ വിവരം റിട്ടേണിങ് ഓഫിസറായ ജില്ലാ സപ്ലൈ ഓഫിസര്‍ രവീന്ദ്രനെ അറിയിച്ചു.

ചിഹ്നം മാറി അച്ചടിച്ച ബാലറ്റുകള്‍ തിരിച്ചുവാങ്ങാന്‍ നടപടി സ്വീകരിച്ചതായും ഇവക്ക് പകരം കൃത്യമായ ചിഹ്നം അച്ചടിച്ച ബാലറ്റുകള്‍ നല്‍കുമെന്നും റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു. 31 പോസ്റ്റല്‍ ബാലറ്റുകളാണ് കോളിക്കല്‍ ഡിവിഷനില്‍ നിന്ന് വിതരണം ചെയ്തിരുന്നത്. ബാലറ്റ് ലഭിച്ച ജീവനക്കാര്‍ ഇത് തിരികെ നല്‍കി പുതിയ ബാലറ്റ് വാങ്ങണമെന്നും റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment