എ.കെ. ആന്റണി പങ്കെടുക്കേണ്ട സമ്മേളനവേദി തകര്‍ന്നു; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിസ്സാര പരിക്ക്

NALP0079786ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പങ്കെടുക്കുന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിന് ഒരുക്കിയ വേദി ശക്തമായ കാറ്റില്‍ തകര്‍ന്നുവീണു. ആന്റണി എത്തുന്നതിന് തൊട്ടുമുമ്പാണ് സംഭവം. കാറ്റിലും കോളിലും തകര്‍ന്നുവീണ സ്റ്റേജിനിടയില്‍പെട്ട് രണ്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിസ്സാര പരിക്കേറ്റു. കുട്ടനാട്ടിലെ പുളിങ്കുന്ന് ജങ്കാര്‍ കടവിലാണ് സംഭവം.

അപകടസമയത്ത് ഇരുപതോളം യു.ഡി.എഫ് നേതാക്കള്‍ വേദിയിലുണ്ടായിരുന്നു. മുന്‍ എം. എല്‍.എ ഡോ. കെ.സി. ജോസഫ് അടക്കമുള്ള പ്രധാന നേതാക്കള്‍ പലരും പ്രസംഗിച്ചു കഴിഞ്ഞിരുന്നു. ഡി.സി.സി വൈസ് പ്രസിഡന്‍റ് എം.എല്‍ ചന്ദ്രപ്രകാശ് പ്രസംഗിച്ചു കൊണ്ടിരിക്കെ ശക്തമായ കാറ്റടിച്ചു. ഒപ്പം ചെറിയ ചാറ്റല്‍മഴയും. തെക്കു ഭാഗത്തുനിന്നടിച്ച കാറ്റില്‍ ആദ്യം വേദിയുടെ മുകളില്‍ ഇട്ടിരുന്ന തകര ഷീറ്റുകള്‍ ഇളകിത്തെറിച്ചു. പിന്നീട് മണ്ണില്‍ ഉറപ്പിക്കാത്ത പന്തലിന്റെ ഒരു വശത്തെ ഇരുമ്പ് തൂണുകള്‍ ചരിയുകയുകയും പന്തല്‍ തകര്‍ന്നു വീഴുകയുമായിരുന്നു. പെട്ടെന്ന് തന്നെനേതാക്കളെല്ലാം താഴെയിറങ്ങി. വേദിക്കുള്ളിലകപ്പെട്ട ബ്ലോക് പഞ്ചായത്ത് സ്ഥാനാര്‍ഥി ആല്‍സമ്മ മാത്യു, ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥി ഇ.വി. കോമളവല്ലി, എന്നിവരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് പുറത്തിറങ്ങാന്‍ സഹായിച്ചത്. ഇതു കഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് ആന്റണിയത്തെിയത്. വേദിയില്ലാതായതോടെ ചാറ്റല്‍ മഴയത്ത് റോഡില്‍ ജനക്കൂട്ടത്തിനിടയില്‍ നിന്ന് സംസാരിച്ച് ആന്റണി മടങ്ങി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment