തലശ്ശേരിയില്‍ പ്രകടനങ്ങള്‍ക്കും ജാഥകള്‍ക്കും നിരോധനം

mdnതലശ്ശേരി: തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വെള്ളിയാഴ്ച രാത്രി എട്ട് വരെ പ്രകടനങ്ങളും ജാഥകളും നിരോധിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കിയതായി ടൗണ്‍ സി.ഐ വി.കെ. വിശ്വംഭരന്‍ അറിയിച്ചു. കേരള പൊലീസ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നിരോധമേര്‍പ്പെടുത്തിയത്.

നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുന്‍കരുതലിന്‍െറ ഭാഗമായാണ് പൊലീസിന്‍െറ ഈ നീക്കം.

Print Friendly, PDF & Email

Leave a Comment