ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

accidentപെരിന്തല്‍മണ്ണ: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ പന്നിയംപാടത്ത് ലോറിയും കാറും കൂട്ടിയിടിച്ച് പെരിന്തല്‍മണ്ണ സ്വദേശികളായ ദമ്പതികള്‍ മരിച്ചു. കാര്‍ യാത്രക്കാരായ പെരിന്തല്‍മണ്ണ കാവുങ്ങല്‍പറമ്പ് എസ്.കെ ലൈന്‍ കൃഷ്ണകൃപയില്‍ ശ്രീനിവാസന്‍ (67), ഭാര്യ വത്സല (58) എന്നിവരാണ് മരിച്ചത്. കാറില്‍ മണ്ണാര്‍ക്കാട് ഭാഗത്തുനിന്ന് വന്ന ലോറിയിടിക്കുകയായിരുന്നു.

കൊല്ലങ്കോട്ടെ ബന്ധുവീട് സന്ദര്‍ശിച്ച ശേഷം പെരിന്തല്‍മണ്ണയിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. രാവിലെ എട്ടോടെയാണ് പെരിന്തല്‍മണ്ണയില്‍ നിന്ന് കൊല്ലങ്കോട്ടേക്ക് പോയത്. ശ്രീനിവാസനാണ് കാര്‍ ഓടിച്ചിരുന്നത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദമ്പതികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അഗ്നിശമന രക്ഷാ സേനാംഗങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിനത്തെിയവരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ശ്രീനിവാസനും ഭാര്യയും അടുത്തിടെ വിവിധ വിദേശരാജ്യങ്ങള്‍ സഞ്ചരിച്ചിരുന്നു. രണ്ടുമാസം മുമ്പ് അയല്‍വാസികളോടൊപ്പം ദ്വാരക പര്യടനം കഴിഞ്ഞ് എത്തിയ ശേഷം രണ്ടാഴ്ച മുമ്പാണ് ചൈന സന്ദര്‍ശിച്ചത്. ചൈനയില്‍ നിന്ന് മൂന്ന് ദിവസം മുമ്പാണ് മടങ്ങിയത്തെിയത്. ഇന്റീരിയര്‍ ഡിസൈനറും മെഡിക്കല്‍ എന്‍ജിനീയറിങ് പരിശീലകനുമായ അനുരൂപ് ഏകമകനാണ്. മരുമകള്‍: മഞ്ജുള (ചെറുകര എം.ഐ.സി സ്കൂള്‍ അധ്യാപിക).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment