ഫ്ളോറിഡ: നോര്‍ത്ത് അമേരിക്കയിലുള്ള ഐ.പി.സി സൗത്ത് ഈസ്റ്റ് റിജിയന്റെ 2016 മുതല്‍ 2018 വരെ യുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒക്ക്ടോബര്‍ 31-ാം തിയതി ശനിയാഴ്ച രാവിലെ 10:30ന് ബ്രാന്‍ഡന്‍ ഐ.പി.സി സയണ്‍ വേര്‍ഷിപ്പ് സെന്ററില്‍ വെച്ച് നടന്ന മീറ്റിംഗിന് പാസ്റ്റര്‍ കെ.സി. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ബ്രദര്‍ രാജന് ആര്യപ്പള്ളിയും അകൗണ്ട്സ് റിപ്പോര്‍ട്ട് ബ്രദര്‍ ചാക്കോ സ്റ്റീഫനും അവതരിപ്പിച്ചു.
പുതിയ പ്രവര്‍ത്തന വര്ഷങ്ങളിലേക്കു നന്ന തിരഞ്ഞെടുപ്പിന് പാസ്റ്റര്‍ എ.സി ഉമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ജേയിംസ് ജോര്‍ജ്ജ് ഉമ്മന്‍ (പ്രസിഡന്റ്), പാസ്റ്റര്‍ മാത്യു ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ വി. പി. ജോസ് (സെക്രട്ടറി), ബ്രദര്‍ ചാക്കോ സ്റ്റീഫന്‍ (ജൊ. സെക്രട്ടറി), ബ്രദര്‍ സജിമോന്‍ മാത്യു (ട്രഷറര്‍), പാസ്റ്റര്‍ കെ.സി. ജോണ്‍, ബ്രദര്‍ രാജന് ആര്യപ്പള്ളില്‍ (ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍) എന്നിവരേയും ഓഡിറ്ററായി അലക്സാണ്ടര്‍ ജോര്‍ജ്ജിനേയും തെരഞ്ഞെടുത്തു. പിവൈപിഎ പ്രസിഡന്റായി ബ്രദര്‍ റോബിന് ജോണും, സെക്രട്ടറിയായി ബ്രദര്‍ സാം ജോര്‍ജ്ജും, സണ്ടേസ്ക്കൂള്‍ ഡയറക്ക്ടറായി ജേയിംസ് മുളലനയും, സോദരി സമാജം ഭാരവാഹികളായി നാന്‍സി ഏബ്രഹാം (പ്രസിഡന്റ്), മറിയാമ്മ സ്റ്റീഫന്‍ (വൈസ് പ്രസിഡന്റ്), ബിജി ജോണ്സണ് (സെക്രട്ടറി), സൂസന് ഏബ്രഹാം (ട്രഷറര്‍) എന്നിവരേയും തെരഞ്ഞെടുത്തു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ജേയിംസ് ജോര്‍ജ്ജ് ഉമ്മന്‍ പത്താനാപുരം സ്വദേശിയും ഐ.പി.സി മുന്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ റ്റി.ജി. ഉമ്മച്ചന്റെ കൊച്ചുമകനും, പാസ്റ്റര്‍ ജോര്‍ജ്ജ് ഉമ്മന്റെ മകനുമാണ്. അറിയപ്പെട്ട കണ്വന്ഷന് പ്രസംഗകനായ പാസ്റ്റര്‍ ജേയിംസ് എബനേസര്‍ ഐ.പി.സി. സഭായുടെ ശുശ്രൂഷകനായി സേവനം അനുഷ്ടിക്കുന്നു. പത്തനാപുരം ഉമ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി സ്ഥാപക പ്രിന്‍സിപ്പളും പതിനൊന്നാമത് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് കണ് വീനറുമായിരുന്നു. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ മാത്യു ജോസഫ് ഐ.പി.സി. മുന്‍ കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെ.എം. ജോസഫിന്റെ മകനും ബ്രാന്‍ഡന്‍ ഐ.പി.സി സയോണ്‍ വേര്‍ഷിപ്പ് സെന്ററിന്റെ ശുശ്രൂഷകനുമാണ്.
സെക്രട്ടറി പാസ്റ്റര്‍ വി.പി. ജോസ് റാന്നി വെച്ചൂചിറ സ്വദേശിയും ഡൂലോസ് ബിബ്ലിക്കല്‍ സെമിനാരി ഡയറക്ടറുമാണ്. അറിയപ്പെട്ട കണ്വന്ഷന് പ്രസംഗകനായ വി.പി. ജോസ് അറ്റലാന്റാ ഐ.പി.സി സഭയുടെ സീനിയര്‍ ശുശ്രൂഷകനായി സേവനം അനുഷ്ടിക്കുന്നു. ഏഴാമത് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് കണ്‍വീനറുമായിരുന്നു. ജോയിന്റെ സെക്രട്ടറിയായ ബ്രദര്‍ ചാക്കോസ്റ്റീഫന് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് നാഷണന്‍ ട്രെഷറാര്‍, റീജിയന് ട്രെഷറാര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹം ലേക്ക്ലാന്റ് ഐ.പി.സി. സഭാ അംഗമാണ്. ട്രഷറാര്‍ സജിമോന്‍ മാത്യു സാജ് അക്കോണ്ട് ആന്റ് റ്റാക്സ് സേര്‍വീസ് എന്ന പ്രസ്ഥാനത്തിന്റെ ഉടമയും, ഐ.പി.സി. ഒര്‍ലാന്‍ഡോ സഭാ അംഗവുമാണ്. ജെനറല്‍ കൗണ്‍സില്‍ അംഗങ്ങളായി തിരഞ്ഞെടുത്ത പാസ്റ്റര്‍ കെ.സി. ജോണ്‍ സൗത്ത് ഈസ്റ്റ് റീജിയന്റെ മുന്‍ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ സൗത്ത് ഫ്ളോറിഡാ ഐ.പി.സി സഭയുടെ ശുശ്രൂഷകനാണ്. സഹോദരന്മാരുടെ ഇടയില്‍ നിന്നും ജനറല്‍ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുത്ത ബ്രദര്‍ രാജന് ആര്യപ്പള്ളില്‍ പിസിനാക്കിന്റെ മുന്‍ സെക്രട്ടറി, ഐ.പി.സി. ഫമിലി കോന്‍ഫറന്‍സ് നാഷണല്‍ ട്രെഷറാര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കുമ്പനാട് സ്വദേശിയും കേരള പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം ജനറല്‍ സെക്രട്ടറിയുമായ രാജന് അറ്റ്ലാന്റാ ഐ.പി.സി. സഭാംഗമാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply