ഓട്ടോ ഡ്രൈവറില്‍ നിന്ന് 50,000 രൂപയും ഫോണുകളും കവര്‍ന്നു

mdnമലപ്പുറം: ഓട്ടോറിക്ഷ ട്രിപ്പ് വിളിച്ചുകൊണ്ടുപോയി ഡ്രൈവറില്‍ നിന്ന് 50,000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും കവര്‍ന്നതായി പരാതി. പരപ്പനങ്ങാടി ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ മുഹമ്മദ് ഷാഫിയുടെ പണവും ഫോണുകളുമാണ് കവര്‍ന്നത്. ബാങ്കില്‍ നിന്ന് പണവുമായിറങ്ങിയ ഷാഫിയുടെ ഓട്ടോയില്‍ രണ്ടുപേര്‍ കയറി ഓലപ്പീടികയിലേക്ക് വിടാന്‍ ആവശ്യപ്പെട്ടു. പുത്തന്‍പീടികയിലത്തെിയപ്പോള്‍ മറ്റൊരാളെ കയറ്റുകയും ഓട്ടോയിലുണ്ടായിരുന്ന ഒരാളെ ഇറക്കുകയും ചെയ്തു.

ഓലപ്പീടിക റെയില്‍വേ ഗേറ്റ് കടന്നപ്പോള്‍ മറ്റൊരു വഴിയിലൂടെ പോകാനാവശ്യപ്പെടുകയും ആളൊഴിഞ്ഞ സ്ഥലത്തത്തെിയപ്പോള്‍ നിര്‍ത്താന്‍ പറയുകയും ചെയ്തു. തുടര്‍ന്ന് ഒരാള്‍ പുറത്തിറങ്ങി. ഓട്ടോയിലിരുന്നയാള്‍ ചങ്ങല കൊണ്ട് കഴുത്തില്‍ മുറുക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നത്രെ. പുറത്തുനിന്നയാള്‍ ഡാഷ് ബോര്‍ഡ് തുറന്ന് പണവും മൊബൈല്‍ ഫോണുകളും എടുത്തു. വഴിയിലിറങ്ങിയ ആള്‍ ബൈക്കിലത്തെിയതോടെ മൂവരും രക്ഷപ്പെടുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment