കലക്ഷന്‍ ഏജന്റിനെതിരെ വധശ്രമം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍

NIDK0032469ഇടുക്കി: ഇടുക്കി ജില്ലാ ബാങ്കിന്റെ മാങ്കുളം ശാഖയിലെ കലക്ഷന്‍ ഏജന്‍റും പത്രം ഏജന്‍റുമായ സണ്ണി വരിക്കയിലിനെതിരെ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട് വിരിപാറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ബൂത്ത് പ്രസിഡന്റുമായ സാബു ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്കുമുമ്പ് സണ്ണിയുടെ ‘പേരുവെട്ടു’മെന്ന് സാബു പരസ്യമായി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് സംഘര്‍ഷമുണ്ടായാല്‍ വോട്ട് നഷ്ടപ്പെടുമെന്നതിനാല്‍ വോട്ടെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നത്രേ.

പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെടുത്താന്‍ പ്രവര്‍ത്തിച്ചെന്ന സംശയമാണ് സണ്ണിയെ അപായപ്പെടുത്താന്‍ കാരണം. സണ്ണി ബാങ്കിന്റെ കലക്ഷനുപോകുന്ന സമയവും തിരികെ എത്തുന്ന വിവരവുമെല്ലാം അറിഞ്ഞ ശേഷമായിരുന്നു ആക്രമണം. മദ്യലഹരിയില്‍ പ്രതി ഹൈറേഞ്ച് സംരക്ഷണസമിതിയുടെ മേഖലാ പ്രസിഡന്റും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ മാത്യു ജോസിനെ ഫോണില്‍ വിളിച്ച് സാബുവിനെ വധിക്കുമെന്ന് പറഞ്ഞിരുന്നു. പൊലീസിന്റെ ഇടപെടലും നാട്ടുകാരുടെ അന്വേഷണവും മൂലം സണ്ണിയുടെ ജീവന്‍ രക്ഷിക്കാനായി.

സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മൂന്നാറില്‍ എത്തിയ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ ആവശ്യപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നു. മുതിര്‍ന്ന നേതാക്കളെക്കൊണ്ട് സമ്മര്‍ദം ചെലുത്തിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment