Flash News

യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് ഉമ്മന്‍ചാണ്ടി; ബിജെപി- എസ്.എന്‍.ഡി.പി സഖ്യം വിലപ്പോവില്ലന്ന് വി.എസ്

November 5, 2015 , admin

OOMANCHANDI-@POLING-STATIONകോട്ടയം/ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ജനങ്ങള്‍ ഇത്തവണയും വിജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫിന് ആത്മവിശ്വസമുണ്ട്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ജനം തള്ളും. ബാര്‍ കോഴയിലെ കോടതിവിധി ഒരിക്കലും തിരിച്ചടിയാവില്ല. ബാര്‍കോഴക്കേസ് ശക്തമായി നിലനില്‍ക്കുമ്പോഴാണ് അരുവിക്കര തെരഞ്ഞെടുപ്പ് നടന്നത്. കെഎം മാണി രാജിവയ്‌ക്കേണ്ടതില്ലെന്ന് തന്നെയാണ് തന്റെ ഇപ്പോഴുമുള്ള നിലപാടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പുതുപ്പള്ളി പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ ജോര്‍ജിയന്‍ സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ക്കോഴക്കേസ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

അതേസമയം ബിജെപി- എസ്.എന്‍.ഡി.പി സഖ്യം തെരഞ്ഞെടുപ്പില്‍ വിലപ്പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. വിവിധramesh-chenithala-@-poling-station വിഷയങ്ങളില്‍ ആരോപണം നേരിടുന്ന വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലായിടത്തും വിജയ പ്രതീക്ഷയാണെന്നും മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. യു.ഡി.എഫിന് തന്നെയാണ് വിജയസാധ്യതയെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്തെ പ്രശ്‌നങ്ങളൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഭൂരിപക്ഷം ജില്ലകളും യു.ഡി.എഫ് നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top