മുംബൈയിലെ ഹെലികോപ്ടര്‍ അപകടം: പൈലറ്റുമാരെ കണ്ടത്തൊനായില്ല

350x350_IMAGE45933061മുംബൈ: അറബിക്കടലില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് കാണാതായ പൈലറ്റുമാരെ കണ്ടത്തൊനായില്ല. പത്തനംതിട്ട, കോഴഞ്ചേരി, കുറയന്നൂര്‍ ചെറുകാട് വീട്ടില്‍ ക്യാപ്റ്റന്‍ ഈശോ സാമുവല്‍ (58), സഹപൈലറ്റ് തരുണ്‍കുമാര്‍ ഗുഹ എന്നിവരെയാണ് കാണാതായത്.

ഓയില്‍ ആന്‍ഡ് നാച്വറല്‍ കോര്‍പറേഷനു (ഒ.എന്‍.ജി.സി) വേണ്ടി പ്രവര്‍ത്തിക്കുന്ന പവന്‍ഹാന്‍സ് കമ്പനിയുടെ ഹെലികോപ്ടറാണ് ബുധനാഴ്ച വൈകീട്ട് 7.40ഓടെ തകര്‍ന്നുവീണത്. ഒ.എന്‍.ജി.സിയുടെ എണ്ണഖനനകേന്ദ്രമായ എസ്.എല്‍.ക്യു റിഗ്ഗില്‍ നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. രാത്രി ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യുന്നത് പരിശീലിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടസ്ഥലവും ഹെലികോപ്ടറിന്റെ വാതിലിന്റെ ഭാഗവും കണ്ടത്തെിയെങ്കിലും പൈലറ്റുമാരെ കണ്ടത്തൊനായില്ല.

പവന്‍ഹാന്‍സിന്റെ ഡൗഫിന്‍ എ.എസ് 365-എന്‍ 3 ഹെലികോപ്ടറാണ് ദുരന്തത്തിനിരയായത്. 14 സീറ്റുകളുള്ള ഹെലികോപ്ടറില്‍ ഒ.എന്‍.ജി.സി ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. എന്‍ജിന്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ചിതറിയ നിലയിലാണ് വാതിലിന്റെ ഭാഗമുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ തിരച്ചിലിനിടെ കണ്ടെടുത്തത്. അപകടത്തില്‍പെട്ട ഹെലികോപ്ടര്‍ 2011ല്‍ നിര്‍മിച്ച് 2012ല്‍ രജിസ്റ്റര്‍ ചെയ്തതാണെന്നാണ് സര്‍ക്കാര്‍ കമ്പനിയായ പവന്‍ഹാന്‍സിന്റെ അവകാശവാദം.

മൂന്നു മാസത്തിനിടെ രണ്ടാമത്തെ ഹെലികോപ്ടര്‍ അപകടമാണിത്. ക്യാപ്റ്റന്‍ ഈശോ സാമുവല്‍ വിരമിക്കാനിരിക്കെയാണ് ദുരന്തം. അടുത്ത 30നാണ് വിരമിക്കല്‍. രണ്ടു ദിവസം മുമ്പ് ഇദ്ദേഹത്തിന് ഒ.എന്‍.ജി.സി യാത്രയയപ്പ് നല്‍കി. ഭാര്യ: അനിത. മക്കള്‍: സൗമ്യ (അമേരിക്കയില്‍ എം.ഡി-മെഡിക്കല്‍ വിദ്യാര്‍ഥിനി), സ്നേഹ (ബംഗളൂരുവില്‍ നിയമവിദ്യാര്‍ഥിനി).

Print Friendly, PDF & Email

Leave a Comment