വിമാനത്താവളത്തില്‍ നിന്ന് മടങ്ങുമ്പോള്‍ വാന്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഏഴ് മരണം

accidentപാലക്കാട്: അങ്കമാലി-മണ്ണുത്തി ദേശീയപാത 47-ല്‍ പുതുക്കാട് നന്തിക്കരയില്‍ ടാറ്റാ സുമോ വാന്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. എട്ട് വയസ്സുകാരന്‍ രക്ഷപ്പെട്ടു. പാലക്കാട് ആലത്തൂര്‍ കാട്ടുശ്ശേരി പുതുശ്ശേരി കളത്തില്‍ വീട്ടില്‍ ഇസ്മായില്‍ (70), ഭാര്യ ഹൗവ്വ ഉമ്മ (63), മകന്‍ ഇസ്ഹാഖ് (40), ഭാര്യ ഹഫ്സത്ത് (32), മകള്‍ ഇര്‍ഫാന (മൂന്നര), ഇസ്ഹാഖിന്‍െറ സഹോദരീ ഭര്‍ത്താവ് നെന്മാറ കയറാടി സ്വദേശി മന്‍സൂര്‍ (40), കാര്‍ ഡ്രൈവര്‍ ആലത്തൂര്‍ വാനൂര്‍ രക്കന്‍കളം കൃഷ്ണകൃപയില്‍ കൃഷ്ണപ്രസാദ് (34) എന്നിവരാണ് മരിച്ചത്. ഇസ്ഹാഖിന്‍െറ മകന്‍ ഇജാസ് (എട്ട്) ചികിത്സയിലാണ്.

ഖത്തറില്‍ നിന്ന് വന്ന ഇസ്ഹാഖിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ആലത്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. നന്തിക്കര പെട്രോള്‍ പമ്പിന് എതിര്‍വശം പാടത്ത് കളിമണ്ണെടുത്ത് രൂപപ്പെട്ട വെള്ളം നിറഞ്ഞ കുഴിയിലേക്കാണ് വാഹനം മറിഞ്ഞത്. വാഹനം ചളിയും ചണ്ടിയും നിറഞ്ഞ വെള്ളക്കെട്ടില്‍ പൂര്‍ണമായും മുങ്ങിപ്പോയി. ചണ്ടിയും പാഴ്പുല്ലും നിറഞ്ഞു കിടന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി.

ഇസ്മായിലും കൃഷ്ണപ്രസാദും ഒഴികെയുള്ളവരുടെ മൃതദേഹങ്ങള്‍ ഉടന്‍ കരക്കെടുത്തു. വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് ഇസ്മായിലിന്‍െറയും കൃഷ്ണപ്രസാദിന്‍െറയും മൃതദേഹങ്ങള്‍ കണ്ടത്തെിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ഏതെങ്കിലും വാഹനം വാനിന് പിന്നിലിടിച്ച് നിയന്ത്രണം വിട്ടതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ വര്‍ഷങ്ങളായി ഉദ്യോഗസ്ഥനായ ഇസ്ഹാഖ് സഹോദരന്‍െറ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നാല് മാസം മുമ്പ് കാട്ടുശ്ശേരിയില്‍ എത്തിയിരുന്നു. നവംബറില്‍ വാര്‍ഷികാവധിയില്‍ എത്തുമെന്ന് പറഞ്ഞാണ് അന്ന് മടങ്ങിയത്.

accident at trichur...7 killed2 accident at trichur...7 killed

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment