തമിഴ്നാട്ടില്‍ ജൈനമത വിശ്വാസി ഉപവാസം അനുഷ്ഠിച്ച് മരിച്ചു

santharaചെന്നൈ: ജൈനമത വിശ്വാസിയായ 83കാരി സന്താര അനുഷ്ഠിച്ച് മരിച്ചു. തിരുവണ്ണാമലൈ ജില്ലയിലെ ഉള്‍പ്രദേശത്ത് താമസിച്ചിരുന്ന മരുദേവി അമ്മാളാണ് ജൈനമത ആചാരമായ ഭക്ഷണം ഉപേക്ഷിച്ച് മരണം പുല്‍കിയത്. തമിഴ്നാട്ടില്‍ സന്താര അനുഷ്ഠിക്കുന്ന ആദ്യ സ്ത്രീയാണ്.

41 ദിവസമാണ് ഇവര്‍ ഭക്ഷണം ഉപേക്ഷിച്ചത്. ആദ്യം ഭക്ഷണത്തിന്റെ അളവ് കുറച്ചാണ് തുടങ്ങിയത്. പിന്നീട് ദിവസത്തില്‍ ഒന്നാക്കി കുറച്ചു. അവസാന ദിവസങ്ങളില്‍ അരക്കപ്പ് വെള്ളം മാത്രം കുടിച്ചു. മരണത്തിന്റെ ഒരാഴ്ച മുമ്പ് വെള്ളവും ഉപേക്ഷിച്ചു. തിരുവണ്ണാമലൈയിലെ പ്രമുഖ ജൈനക്ഷേത്രത്തില്‍ പൂജകള്‍ക്കുശേഷമാണ് സന്താര അനുഷ്ഠാനം തുടങ്ങിയത്. ഇവരുടെ ആഗ്രഹപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലന്ന് മക്കള്‍ പറഞ്ഞു. അനുഷ്ഠാനം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. മരണത്തിനു ശേഷമാണ് പുറത്തുവിട്ടത്.

60 വര്‍ഷം മുമ്പ് കാഞ്ചീപുരം ജില്ലയില്‍ സന്താര അനുഷ്ഠിച്ച് പുരുഷന്‍ മരിച്ചിരുന്നു. രാജസ്ഥാന്‍ കോടതി വിലക്കിയ അനുഷ്ഠാനം പിന്നീട് സുപ്രീംകോടതി അനുവദിക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment