Flash News

ഡല്‍ഹിയില്‍ ഗോഹത്യയും ബീഫ് വില്‍പനയും നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി

November 6, 2015 , സ്വന്തം ലേഖകന്‍

Court-Hammer_0ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഗോഹത്യയും ബീഫ് വില്‍പനയും നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. ഡല്‍ഹിയില്‍ കൃഷി, കന്നുകാലി പരിപാലന നിയമം നിലവിലുണ്ടെന്നും വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം അംഗീകരിച്ച ഹൈകോടതി, തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ ഹരജി സമര്‍പ്പിച്ച ഹരജിക്കാരന് പിഴചുമത്തുകയും ചെയ്തു.

സ്വാമി സത്യാനന്ദ ചക്രധാരിയാണ് ഹര്‍ജി നല്‍കിയത്. പ്രായം കൂടിയ പശുക്കള്‍, കാളകള്‍ തുടങ്ങിയവയെ പുനരധിവസിപ്പിക്കാന്‍ ഗോകുല്‍ ഗ്രാമം എന്ന പേരില്‍ സംവിധാനമൊരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹിയില്‍ നിലവിലുള്ള കൃഷി, കന്നുകാലി പരിപാലന നിയമം സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയുടെ ശ്രദ്ധയില്‍പെടുത്തി. ഇതുപ്രകാരം കാര്‍ഷിക വൃത്തിക്ക് ഉപയോഗിക്കുന്ന കന്നുകാലികളെ കടത്തിക്കൊണ്ടു പോകാനോ കശാപ്പു ചെയ്യാനോ സംസ്ഥാനത്ത് അനുവാദമില്ല. അത്തരം മൃഗങ്ങളെ പരിപാലിക്കുന്നതിനായി അഞ്ച് കേന്ദ്രങ്ങള്‍ നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പശുവും ഇതില്‍പ്പെടുമെന്നും ഗോഹത്യക്ക് പ്രത്യേകമായ നിരോധനം ആവശ്യമില്ലന്നും അദ്ദേഹം ബോധിപ്പിച്ചു.

ഈ വാദം അംഗീകരിച്ച കോടതി ഡല്‍ഹിയില്‍ പശുവിനായി മറ്റൊരു നിയമം കൊണ്ടുവരാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കേണ്ട കാര്യമില്ലന്ന് വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top