കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ചര്‍ച്ച നടത്തിയിട്ടില്ല -വൈക്കം വിശ്വന്‍

vaikam-viswanകോട്ടയം: കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.എം ഒരുവിധ ചര്‍ച്ചയും നടത്തിയിട്ടില്ലന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ഇടതു മുന്നണിയിലേക്ക് മാണിയെ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് മുന്നണിയിലേക്ക് വരാം. മാണിയെ എല്‍.ഡി.എഫിലത്തെിക്കാനായി ചര്‍ച്ചകള്‍ നടന്നിരുന്നുവെന്ന പി.സി. ജോര്‍ജ് എം.എല്‍.എയുടെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല.

അതേസമയം, ജനതാദള്‍ നേതാവ് എം.പി. വീരേന്ദ്രകുമാറിന് എല്‍.ഡി.എഫിലേക്ക് മടങ്ങിവരാം. മുന്നണി വിട്ടുപോയവരെക്കുറിച്ച് ഇടതുപക്ഷത്തിനു കാഴ്ചപ്പാടുണ്ട്. ഇവര്‍ തിരിച്ചുവരുന്നതിനെ എതിര്‍ക്കില്ലന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിച്ച പി.സി. ജോര്‍ജിനെയും ആര്‍. ബാലകൃഷ്ണപിള്ളയെയും മുന്നണിയിലേക്ക് കൊണ്ടുവരേണ്ട സാഹചര്യം ഇപ്പോഴില്ല. ഇതുസംബന്ധിച്ച് ചര്‍ച്ചയൊന്നും നടന്നിട്ടില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News