Flash News

ഓര്‍മ്മിയ്ക്കാന്‍ ഓമനിയ്ക്കാന്‍ ഒരു 2015

November 6, 2015 , ഫിലിപ്പ് മാരേട്ട്

ormikkaanനോര്‍ത്ത്‌ അമേരിക്കയിലെ ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ഇന്‍ഡോ – അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ പ്രഥമ അന്താരാഷ്ട്ര മീഡിയാ കോണ്ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് രണ്ടായിരത്തി പതിനഞ്ചില്‍ എന്റെ ജീവിതത്തില്‍ ഉണ്ടായ അവിസ്മരണിയമായ അനുഭവങ്ങളിലൊന്നായി ഞാന്‍ കരുതുന്നു. ദയയുടെ ആള്‍രൂപമായ ദയാ ബായി, വ്യവസായിയും കാരുണ്യ പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍, ഡോക്യുമെന്‍ററി ഫിലിമുകളിലൂടെ ലോക പ്രസിദ്ധരായ ദമ്പതികള്‍ സൈമണ്‍ കുര്യന്‍, ഗീതാഞ്ജലി കുര്യന്‍, പൊതുമരാമത്തു വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, കേരളാ മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറി പി.ടി. ചാക്കോ, പത്രപ്രവര്‍ത്തനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ജോര്‍ജ് കള്ളിവയലില്‍ എന്നിവരോടൊപ്പം ഒന്നുരണ്ടു ദിവസങ്ങള്‍ ചിലവഴിക്കാനും സ്നേഹസംവാദം നടത്താനും കഴിഞ്ഞത് വലിയ നേട്ടം തന്നെ. അതുപോലെ നിരവധി അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരെയും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെയും പരിചയപ്പെടാനും അവരുടെ ക്ലാസ്സുകളില്‍ പങ്കെടുക്കാനും സാധിച്ചു. കൂടാതെ മനോരമ, ജയഹിന്ദ്‌, ഓര്‍ത്തഡോക്സ്, ടി.വി. പ്രതിനിധികളെയും, ഫേസ് ബുക്ക്‌ പോലുള്ള സോഷ്യല്‍ മീഡിയാകളില്‍ കൂടിമാത്രം പരിചയമുള്ള മറ്റ് നിരവധി സുഹൃത്തുക്കളെയും ഒപ്പം ഒരു ബന്ധുവിനെയും പരിചയപ്പെടാന്‍ ഈ കോണ്‍ഫറന്‍സ് എനിക്ക് അവസരമൊരുക്കി.

പ്രശസ്ത ഡോക്യുമെന്‍ററി നിര്‍മ്മാതാവായ സൈമണ്‍ കുര്യന്‍ എന്റെ കടുംബത്തിലെ അംഗമാണ്‌. ഓസ്ട്രേലിയയില്‍ കുടിയേറിപാര്‍ക്കുന്ന ഇവരെ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാണാനും ബന്ധം പുതുക്കാനും സാധിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി കുര്യന്‍റെ അങ്കിള്‍ ഫാ. ഡോമിനിക് ജോര്‍ജ്‌ എസ് ജെ.യുമായി ലയോള കോളേജില്‍ വച്ചുള്ള സ്നേഹബന്ധമാണ് എന്‍റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ജോസ്‌ പിന്റോ സ്റ്റിഫനുമായി നല്ല അത്മബന്ധം സ്ഥാപിക്കാനും ഈ ദമ്പതികള്‍ക്ക് സാധിച്ചത്.

മദര്‍ തെരേസയുടെ പുണ്യ പ്രവര്‍ത്തികളില്‍നിന്ന് ഏറെ പ്രചോദനം ലഭിച്ചിട്ടുണ്ടെന്ന് ദയാ ബായിയും, ബോബി ചെമ്മണ്ണൂരും പ്രസംഗത്തില്‍ സൂച്ചിപ്പിക്കുകയുണ്ടായി. ഇപ്പോഴും ജീവിക്കുന്ന ‘മദര്‍ തെരേസ’ എന്നാണ് ദയാ ബായിയെ അറിയപ്പെടുന്നത്. ദയാ ബായിയെ പങ്കെടുപ്പിക്കാനും സത്‌‌കര്‍മ്മ പുരസ്‌ക്കാരം നല്‍കി ആദരിക്കാനും അവസരമുണ്ടാക്കിക്കൊടുത്ത ഐഎപിസി നേതൃത്വം വളരെ അഭിനന്ദനം അര്‍ഹിക്കുന്നു. ദയാ ബായിക്ക് കൂടുതല്‍ അംഗീകാരവും, അവാര്‍ഡുകളും ലഭിക്കുവാന്‍ അവസരമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

സാക്ഷാല്‍ മറഡോണയെ കേരളത്തില്‍ കൊണ്ടു വിസ്മയകാഴ്ചയൊരുക്കിയ ബോബി ചെമ്മണ്ണൂരും ഏറെ ശ്രദ്ധ പിടിച്ചുപറ്റി സ്വര്‍ണ്ണാഭരണ വ്യവസായത്തോടൊപ്പം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചെയ്തുവരുന്നു. സദ്‌ഭാവന അവാര്‍ഡ്‌ നല്‍കി ഐഎപിസി ഇദ്ദേഹത്തെ ആദരിച്ചു. ഇനിയും ധാരാളം നന്മകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് ദൈവം അവസരം നല്കട്ടെയെന്നും ആശംസിക്കുന്നു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ ആദരിക്കുകയും ഐഎപിസിയുടെ മിനിസ്റ്റര്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കുകയും ചെയ്തത് അഭിനന്ദനം അര്‍ഹിക്കുന്നു. നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പേടിസ്വപ്നമായ കേരളാ റോഡുകള്‍ കുറ്റംപരിഹരിച്ച് സഞ്ചാരയോഗ്യമാക്കി കൊണ്ടിരിക്കുന്ന മന്ത്രി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

സോഷ്യല്‍ മീഡിയാകളില്‍ ജനങ്ങള്‍ എഡിറ്റേഴ്‌സ്‌ ആകുന്ന ഈ കാലത്ത് ഫേസ് ബുക്ക്‌ പോലുള്ള സോഷ്യല്‍ മീഡിയാകളുടെ സ്വാധീന ശക്തിയെകുറിച്ചും അത് സമൂഹത്തില്‍ വരുത്തുന്ന മാറ്റങ്ങളെപറ്റിയും നാം ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു. പുതു തലമുറകള്‍ക്ക് മാധ്യമപ്രവര്‍ത്തനത്തില്‍ കൂടുതല്‍ പങ്കാളികളാകാന്‍ ഐഎപിസി പോലുളള മാധ്യമ കൂട്ടായ്‌മ കൂടുതല്‍ അവസരം നല്‍കട്ടെ എന്ന് ആശംസിക്കുന്നു. ഈ കോണ്‍ഫറന്‍സ് വിജയകരമാക്കി മാറ്റാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും അഭിനന്ദനമര്‍പ്പിക്കുന്നു. അതുപോലെ പുതിയ പുതിയ സൗഹൃദങ്ങള്‍ ദീര്‍ഘകാലം നില നില്‍ക്കാന്‍ സാധിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.

01 02 03 04 05 06 07 08 09 10 11 12 13 14


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top