Flash News

ഞായറാഴ്ച 96-മത് സാഹിത്യ സല്ലാപത്തില്‍ ‘ആധുനിക വൈദ്യ ശാസ്ത്രം’ ചര്‍ച്ച

November 6, 2015 , ജയിന്‍ മുണ്ടയ്ക്കല്‍

96AMSS

ഡാലസ്: നവംബര്‍ എട്ടാം തീയതി ഞായറാഴ്ച സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘ആധുനിക വൈദ്യശാസ്ത്ര’ത്തെക്കുറിച്ച് പ്രബന്ധാവതരണവും ചര്‍ച്ചയും നടത്തുന്നതായിരിക്കും. അമേരിക്കന്‍ വൈദ്യശാസ്ത്ര മേഖലയില്‍ സുപരിചിത ഭിഷഗ്വരനും അദ്ധ്യാപകനുമായ ഡോ: മോഹന്‍ മേനോന്‍ ആയിരിക്കും പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്‌. പ്രമുഖ മലയാളി ഡോക്ടര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതായിരിക്കും. സാഹിത്യ സല്ലാപത്തില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും കൂടുതല്‍ അറിവ് നേടുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2015 ഒക്ടോബര്‍ രണ്ടാം തീയതി വെള്ളിയാഴ്ച സംഘടിപ്പിച്ച തൊണ്ണൂറ്റിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘മതവും ലൈംഗികതയും’ എന്ന വിഷയത്തില്‍ ഗൌരവമേറിയ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. ഈ വിഷയത്തില്‍ ശ്രദ്ധേയങ്ങളായ സാഹിത്യരചനകള്‍ നടത്തിയ ചാക്കോ കളരിക്കല്‍ ആയിരുന്നു പ്രബന്ധം അവതരിപ്പിച്ചത്‌. ‘മതവും ലൈംഗികതയും’ എന്ന വിഷയത്തിലേയ്ക്ക് ആഴത്തില്‍ ഇറങ്ങിയുള്ള ഒരു പഠനമായിരുന്നു പ്രബന്ധം. മലയാള ഭാഷയില്‍ അധികമാരും ചര്‍ച്ചചെയ്യാത്ത ഈ വിഷയത്തിന് ആധുനിക കാലഘട്ടത്തില്‍ സുപ്രധാനമായ ഒരു സ്ഥാനമുണ്ടെന്ന് ചര്‍ച്ചകളിലൂടെ വെളിവാക്കപ്പെടുകയുണ്ടായി.

ഡോ: മര്സലിന്‍ ജെ. മോറിസ്, ഡോ: എം. എസ്. ടി. നമ്പൂതിരി, പ്രൊഫ. എം. ടി. ആന്റണി, അച്ചാമ്മ ചന്ദ്രര്‍ശേഖരന്‍, ഡോ:തെരേസ ആന്റണി, ഡോ: എന്‍. പി. ഷീല, മനോഹര്‍ തോമസ്‌, ടോം എബ്രഹാം, റവ. പി. സി. ജോര്‍ജ്ജ്, അലക്സ്‌ മേപ്പിള്‍ടണ്‍, സോജന്‍ പുളിക്കല്‍, ജെയിംസ്‌ കുരീക്കാട്ടില്‍, മൈക്ക് മത്തായി, എ. സി. ജോര്‍ജ്ജ്, പൌലോസ് കുയിലാടന്‍, രാജു തോമസ്‌, സന്തോഷ്‌, കുര്യാക്കോസ്, പി.ടി. പൌലോസ്, സജി കരിമ്പന്നൂര്‍, വര്‍ഗീസ്‌ സ്കറിയ, ജോണ്‍ തോമസ്‌, ജേക്കബ്‌ തോമസ്‌, കുരുവിള ജോര്‍ജ്ജ്, വര്‍ഗീസ് എബ്രഹാം സരസോട്ട, പി. പി. ചെറിയാന്‍, എന്‍. എം. മാത്യു, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും രണ്ടാം ഞായറാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..

1-857-232-0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395, 469-620-3269 or 972-505-2748.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top