തുടക്കത്തിലെ ലീഡ് കണ്ട് 100 കിലോ മധുരപലഹാരങ്ങള്‍ ഓര്‍ഡര്‍ ചെയ്‌ത ബിജെപി വെട്ടിലായി

bjpപാറ്റ്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം അധികാരത്തിലേക്ക് കുതിക്കുന്ന സാഹചര്യത്തില്‍ ബിജെപി നിരാശയുടെ പടുകുഴിയിലേക്ക് വീണതിന് പിന്നാലെ തെരഞ്ഞെടുപ്പ് ജയം ആഘോഷിക്കാന്‍ ഓര്‍ഡര്‍ നല്‍കിയത് 100 കിലോ മധുരപലഹാരങ്ങള്‍ ഉപയോഗമില്ലാതാകുകയും ചെയ്‌തു.

തുടക്കത്തില്‍ ബിജെപി ലീഡ് ഉയര്‍ത്തിയതോടെ ജയം പ്രതീക്ഷിച്ച് ബിജെപി ക്യാമ്പ് ആഘോഷം ആരംഭിക്കുകയും മധുരപലഹാരങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയുമായിരുന്നു. എന്നാല്‍ പിന്നീട് ജെഡിയു നേതൃത്വത്തിലുള്ള വിശാലസഖ്യം മുന്നേറിയതോടെ ബിജെപി പാളയം മൂകമാകുകയായിരുന്നു.

ആകെയുള്ള 243 നിയമസഭ സീറ്റിൽ 122 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment