Flash News

PCNAK 2016 സുവനീര്‍ പ്രസിദ്ധീകരിക്കുന്നു

November 10, 2015 , ജോണ്‍സ്‌ പി. മാത്യൂസ്

getPhotoഡാളസ്‌: നോര്‍ത്ത്‌ അമേരിക്കയിലും കാനഡയിലും കുടിയേറിപാര്‍ക്കുന്ന മലയാളികളായ പെന്തക്കോസ്‌തുകാരുടെ ഏറ്റവും വലിയ സംഗമമായ നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി പെന്തക്കോസ്‌ത്‌ കോണ്‍ഫറന്‍സിന്റെ 34-ാമത്‌ മഹാസമ്മേളനമായ പിസിനാക്ക്‌ 2016 ഡാളസ്‌ പട്ടണത്തിലുള്ള ഇന്റര്‍ കോിന ല്‍ ഹോട്ടലില്‍ വെച്ച്‌ ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച്‌ സുവിനീര്‍ പ്രസിദ്ധീകരിക്കുന്നു. പിസിനാക്കിന്റെ 33 വര്‍ഷത്തെ ചരിത്രങ്ങളും, 34-ാം മത്‌ കോണ്‍ഫറന്‍സിന്റെ ഭാരവാഹികളുടെ വിവരങ്ങളും ഒപ്പം ബിസിനസ്സ്‌, ചര്‍ച്ച്‌ പരസ്യങ്ങളും, ആശംസകളും ഉള്‍പ്പെടുത്തിയാണ്‌ സുവിനീര്‍ പ്രസിദ്ധീകരിക്കുന്നത്‌.

സുവനീറിലേക്ക്‌ ആവശ്യമായ ലേഖനങ്ങള്‍, കഥ, കവിത, കാര്‍ട്ടൂണുകള്‍ തുടങ്ങിയവ ക്ഷണിക്കുന്നു. രചനകള്‍ അയച്ചുതരുവാന്‍ താല്‌പര്യമുള്ളവര്‍ താഴെ പറയുന്ന വിലാസത്തില്‍ 2016 മാര്‍ച്ച്‌ 31 നു മുമ്പ്‌ അയച്ചു തരേണ്ടതാണ്‌. സുവനീയറിലേക്ക്‌ മാറ്റര്‍ അയക്കുന്നവര്‍ 50 വാക്കുകളില്‍ കവിയാതെയും 20 ലൈനുകളില്‍ കവിയാതെയും (ഒരുപേജില്‍ കവിയാതെ) അയക്കേണ്ടതാണ്‌.

ഇഗ്ലീഷിലും മലയാളത്തിലും രചനകള്‍ എഴുതാവുന്നതാണ്‌. കഴിഞ്ഞകാല പിസിനാക്കിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച്‌ സഹായിച്ചിട്ടുള്ള മാധ്യമങ്ങള്‍ താങ്ങളുടെ ആശംസകള്‍ എഴുതി ചീഫ്‌ എഡിറ്ററിന്റെ ഫോട്ടോയും അയച്ചുതന്നാല്‍ സുവനീറില്‍ ഉള്‍പ്പെടുത്തുന്നതാണ്‌. കഴിഞ്ഞ 33 വര്‍ഷങ്ങളിലായി അമേരിക്കയിലും, കാനഡായിലും നടന്നിട്ടുള്ള പി.സി.എന്‍.എ.ക്കെ കോണ്‍ഫറന്‍സിന്റെ ഓര്‍മകള്‍ പുതുക്കാന്‍ കോണ്‍ഫറന്‍സിനെക്കുറിച്ചുള്ള അനുഭവങ്ങളും, ഫോട്ടോയും കൈവശം ഉള്ളവര്‍ അയച്ചുതന്നാല്‍ സുവിനിയര്‍ കമ്മറ്റിയുടെ അംഗീകാരമുള്ളത്‌ സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌. നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി പെന്തക്കോസ്‌ത്‌ കോണ്‍ഫറന്‍സിന്റെ കഴിഞ്ഞ 33 വര്‍ഷത്തെ ചരിത്രം ഉള്‍ക്കോള്ളിച്ചു കൊണ്ട്‌ പുറത്തിറക്കുന്ന `മൈല്‍സ്റ്റോണ്‍’ എന്ന സ്‌മരണിക അമേരിക്കയിലും കാനഡായിലുമുള്ള മലയാളി പെന്തക്കോസ്‌തുകാരുടെ ഓരോകുടുംബത്തിലും ഒരെണ്ണം വീതം എത്തിക്ക തക്ക വിധത്തില്‍ ക്രമീകരണം ചെയ്യണെമെന്നാണ്‌ ആഗ്രഹിക്കുന്നത്‌ എന്ന്‌ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍ അറിയിച്ചു.

സെപ്‌റ്റംബര്‍ 19-ന്‌ ഡാളസില്‍ വെച്ച നടന്ന നാഷല്‍ കമ്മറ്റി ബ്രദര്‍ ജോണ്‍സ്‌ പി. മാത്യൂസിനെ സുവനീര്‍ പ്രസിദ്ധീകരണത്തിന്റെ ചുമതല ഏല്‌പിച്ചിരുന്നു. പീസിനാക്ക്‌ 2016 നാഷണനല്‍, ലോക്കല്‍ എക്‌സികൂട്ടിവ്‌ ്‌ അംഗങ്ങളെ ഉള്‍ക്കോളിച്ചുകോണ്ട്‌ സുവനീര്‍ കമ്മിറ്റി വിപുലീകരിച്ചു. പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍ (ചെയര്‍മാന്‍), റ്റിജു തോമസ്‌ (മാനേജിംഗ്‌ എഡിറ്റര്‍), ജോണ്‍സ്‌ പി. മാത്യൂസ്‌ (ചീഫ്‌ എഡിറ്റര്‍), തോമസ്‌ വര്‍ഗീസ്‌ (പബ്ലീഷര്‍), പാസ്റ്റര്‍ മോനി മാത്യു (കോര്‍ഡിനേറ്റര്‍), ഏബ്രഹാം മോനിസ്‌ ജോര്‍ജ്ജ്‌ (എക്‌സികൂട്ടീവ്‌എഡിറ്റര്‍), രാജന്‍ ആര്യപ്പള്ളില്‍ (സബ്‌ എഡിറ്റര്‍), വെസ്ലി മാത്യു (സബ്‌ എഡിറ്റര്‍), അസോസിയേറ്റ്‌ എഡിറ്റഴ്‌സ്‌പാസ്റ്റര്‍ ഈശോ ഫിലിപ്പ്‌, പാസ്റ്റര്‍ റോയി വാകത്താനം, ഷാജി മണിയാറ്റ്‌, ജോയി തുമ്പമണ്‍, റോയി മേപ്രാല്‍.സുവനീയറിലേക്ക്‌ പരസ്യം നല്‍കുവാന്‍ താല്‌പര്യപ്പെടുന്നവരുടെ ശ്രദ്ധക്ക്‌ പരസ്യ നിരക്കുകള്‍ താഴെ ചേര്‍ക്കുന്നു.

ബാക്ക്‌ കവര്‍ പേജ്‌: 3000 ഡോളര്‍, അകത്തെ കവര്‍ പേജ്‌: 2000 ഡോളര്‍, ഫുള്‍ പേജ്‌: 300 ഡോളര്‍, ഹാഫ്‌ പേജ്‌: 200 ഡോളര്‍, ബെസ്റ്റ്‌ കോബ്ലിമെന്റ്‌സ്‌, ഫാമിലി ഫോട്ടോ: 150 ഡോളര്‍. സുവനീര്‍ പരസ്യത്തിന്റെ സൈസ്‌: ഫുള്‍ പേജ്‌ അകലം – 18 സി.എം, പൊക്കം – 25 സി.എം. (റിസൊലൂഷന്‍ 300), ഹാഫ്‌ പേജ്‌ – അകലം – 18 സി.എം, പൊക്കം – 12.5 സി.എം. (റിസൊലൂഷന്‍ 300). സുവനീറിലേക്ക്‌ മാറ്റര്‍ അയയ്‌ക്കുന്നതിലോ പരസ്യ നിരക്കുകളെക്കൂറിച്ചോ കൂടുതലായി അറിയാന്‍ താല്‌പര്യമുള്ളവര്‍ ജോണ്‍സ്‌ പി. മാത്യൂസ്‌, രാജന്‍ ആര്യപ്പള്ളില്‍ എന്നിവരുമായി 423-991-7175 / 678-571-6398 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പരസ്യത്തോടൊപ്പം തുകയും ലഭിക്കേണ്ടതാണ്‌. പിസിഎന്‍എക്കെ 2016 എന്നപേരില്‍ ചെക്ക്‌ എഴുതേണ്ടതാണ്‌. ലേഖനങ്ങളും മറ്റും അയക്കേവിലാസം: ബ്രദര്‍ ജോണ്‍സ്‌ പി. മാത്യൂസ്‌, പി.ഓ. ബോക്‌സ്‌: 620742, അറ്റ്‌ലാന്റാ, ജോര്‍ജിയാ 30362. Email: pcnak2016souvenir@gmail.com


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top